മഹാരാഷ്ട്രയിൽ തീർഥാടകർ സഞ്ചരിച്ച മിനി ബസ് ട്രക്കിലിടിച്ച് അപകടം; 12 പേർ മരിച്ചു
Oct 15, 2023, 09:56 IST
| മഹാരാഷ്ട്രയിൽ തീർഥാടകർ സഞ്ചരിച്ച മിനി ബസ് ട്രക്കിലിടിച്ച് 12 പേർക്ക് ദാരുണാന്ത്യം. ഇവരിൽ അഞ്ച് പുരുഷന്മാരും ആറ് സ്ത്രീകളും പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും ആണ്. 23 പേർക്ക് പരുക്കേറ്റു. ഇവരെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
നാസികിൽ നിന്നും ബുൽഡാനയിലെ സൈലാനി ബാബ ദർഗയിലേക്ക് വരികയായിരുന്നു സംഘം. ബസിൽ 35 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. മുംബൈയിൽ നിന്ന് 350 കിലോമീറ്റർ അകലെ വൈജാപൂർ പ്രദേശത്ത് പുലർച്ചെ 12.30 ഓടെയാണ് അപകടമുണ്ടായത്.