നടൻ ഇന്ദ്രൻസ് പത്താം ക്ലാസ് തുല്യതാ പഠനത്തിന് ചേർന്നതിൽ അഭിനന്ദനവുമായി മന്ത്രി എം ബി രാജേഷ്

 | 
m b rajesh


നടൻ ഇന്ദ്രൻസ് പത്താം ക്ലാസ് തുല്യതാ പഠനത്തിന് ചേർന്നതിൽ അഭിനന്ദനവുമായി മന്ത്രി എം ബി രാജേഷ്.  വിദ്യാഭ്യാസമെന്നാൽ കേവലം പരീക്ഷകൾ പാസാകലോ ഉന്നത ബിരുദങ്ങൾ നേടലോ മാത്രമല്ല, വിശാലമായ ലോകവീക്ഷണവും മനുഷ്യപ്പറ്റും ആർജിക്കുക എന്നത് കൂടിയാണ്. അത് രണ്ടും വേണ്ടുവോളമുള്ള മഹാനടനാണ് ഇന്ദ്രൻസ്. വിദ്യാസമ്പന്നരായ പലർക്കും മാതൃകയാക്കാവുന്ന, പലരിലും കാണാത്ത സ്വഭാവ സവിശേഷതകളുമുള്ള ആളുമാണ് നടൻ ഇന്ദ്രൻസ് എന്ന് എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു. ഇന്ദ്രൻസിന്റെ ഈ തുല്യതാ പഠനം സംസ്ഥാന സാക്ഷരതാ മിഷനും തുടർ വിദ്യാഭ്യാസ പദ്ധതിക്കുമുള്ള അംഗീകാരമാണ് എന്നും മന്ത്രി കുറിച്ചു.