മന്ത്രി ആര്‍.ബിന്ദു കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹ ചടങ്ങില്‍; വിവാദം

 | 
R Bindu

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മന്ത്രി ആര്‍.ബിന്ദു. പ്രതിയായ അമ്പിളി മഹേഷിന്റെ മകളുടെ വിവാഹ ചടങ്ങിലാണ് മന്ത്രി പങ്കെടുത്തത്. കേസില്‍ പിടിയിലാവാത്ത മൂന്നു പ്രതികളില്‍ ഒരാളാണ് അമ്പിളി മഹേഷ്. മുഖ്യപ്രതി കിരണിനെയും അമ്പിളി മഹേഷ് ഉള്‍പ്പെടെ രണ്ട് ഭരണസമിതി അംഗങ്ങളെയുമാണ് ഇനി പിടികൂടാനുള്ളത്.

മൂരിയാടുള്ള വരന്റെ വീട്ടിലാണ് മന്ത്രി എത്തിയത്. സ്വന്തം മണ്ഡലത്തില്‍ നടന്ന വിവാഹമായതിനാലാണ് മന്ത്രി പങ്കെടുത്തതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന അനൗദ്യോഗിക വിശദീകരണം. എന്നാല്‍ ബാങ്ക് തട്ടിപ്പ് വിഷയത്തില്‍ സിപിഎമ്മിനുള്ളില്‍ ഇടഞ്ഞു നില്‍ക്കുന്ന ഒരു വിഭാഗമാണ് സംഭവം വിവാദമാക്കിയിരിക്കുന്നത്.