മിസോറാം തെരഞ്ഞെടുപ്പ്; സോറാം പീപ്പിൾസ് മൂവ്‌മെന്റ് 26 സീറ്റിൽ മുന്നിട്ട് നിൽക്കുന്നു
Dec 4, 2023, 10:14 IST
| മിസോറാം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഫലസൂചനകൾ പുറത്തുവരുമ്പോൾ സോറാം പീപ്പിൾസ് മൂവ്‌മെന്റ് 26സീറ്റിൽ മുന്നിട്ട് നിൽക്കുകയാണ്. ഭരണകക്ഷിയായ മിസോറാം നാഷണൽ ഫ്രണ്ട് 9 സീറ്റിൽ മുന്നിലുണ്ട്. കോൺഗ്രസ് 2 സീറ്റിൽ ലീഡ് ചെയ്യുകയാണ്. ബിജെപി 3 സീറ്റിലും ആണ് ലീഡ് ചെയുന്നത്.
40 നിയമസഭ മണ്ഡലങ്ങൾ ആണ് മിസോറാമിൽ ഉള്ളത്. ജനസംഖ്യയിൽ 90 ശതമാനത്തിലധികവും ഗോത്ര വിഭാഗക്കാരാണ്.