മോന്‍സണ്‍ മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 | 
Monson
പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മോന്‍സണെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ക്ക് കോവിഡ് പരിശോധനയും നടത്തി. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പായാണ് ആശുപത്രിയില്‍ എത്തിച്ചത്.

പരിശോധനകള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയേക്കും. ഇയാള്‍ നല്‍കിയ ജാമ്യാപേക്ഷയിലും ക്രൈംബ്രാഞ്ച് നല്‍കിയ കസ്റ്റഡി അപേക്ഷയിലും കോടതി ഇന്ന് വിധി പറയും. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. ഇതിനിടെ മോന്‍സണെതിരായ രണ്ടാമത്തെ കേസിലും ക്രൈം ബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി.

മീനച്ചില്‍ സ്വദേശി രാജീവ് ശ്രീധരന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. രാജീവില്‍ നിന്ന് 1.68 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ജയിലില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.