മോന്‍സണ്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പ് കേസ്'; കെ സുധാകരന് ഇഡി നോട്ടീസ്
മോന്‍സണ്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഇഡി ചോദ്യം ചെയ്യും. ഈ മാസം 18ന് ഹാജരാകണമെന്ന് കാട്ടി ഇഡി സുധാകരന് നോട്ടീസ് അയച്ചു. കേസില്‍ ഐജി ജി.ലക്ഷ്മണിനും മുന്‍ ഡിഐജി എസ്.സുരേന്ദ്രനും നോട്ടീസ് അയച്ചിട്ടുണ്ട്. ലക്ഷ്മണ്‍ 14-ാം തിയതിയും സുരേന്ദ്രന്‍ 16നും ചോദ്യം ചെയ്യലിന് ഹാജരാകണം.
ഇവര്‍ മൂന്നു പേരും നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ മോന്‍സണ് വന്‍ തുക നല്‍കി കബളിപ്പിക്കപ്പെട്ടുവെന്നാണ് പരാതി. ഈ കേസില്‍ സുധാകരനും മുന്‍ ഡിഐജി സുരേന്ദ്രനും ഹൈക്കോടതി സ്ഥിരം ജാമ്യം നല്‍കിയിട്ടുണ്ട്. മോന്‍സണ്‍ മാവുങ്കലിന് തട്ടിപ്പു നടത്താന്‍ കൂട്ടു നിന്നുവെന്ന ആരോപണത്തില്‍ ഐജി ലക്ഷ്മണിനെ 2021 നവംബറില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഈ ആരോപണത്തില്‍ ലക്ഷ്മണിനെതിരെ കേസെടുത്തിരുന്നില്ല. കഴിഞ്ഞ മാസം സുധാകരനെ പ്രതിചേര്‍പ്പോഴാണ് സുരേന്ദ്രനെയും ലക്ഷ്മണിനെയും ക്രൈം ബ്രാഞ്ച് പ്രതികളാക്കിയത്.