മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പുകളെക്കുറിച്ച് അറിവില്ലായിരുന്നു! ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി അനിത പുല്ലയില്‍

 | 
Anitha-Pullayil

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിന് എതിരെ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി അനിത പുല്ലയില്‍. ക്രൈം ബ്രാഞ്ച് ഇന്ന് അനിതയുടെ മൊഴിയെടുത്തിരുന്നു. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയായിരുന്നു മൊഴിയെടുപ്പ്. തനിക്ക് മോന്‍സന്റെ തട്ടിപ്പുകളെ കുറിച്ച് അറിയില്ലായിരുന്നുവെന്നും അയാളുമായി തെറ്റിപ്പിരിഞ്ഞതിന് ശേഷമാണ് തട്ടിപ്പുകാരനാണെന്ന് അറിഞ്ഞതെന്നും അവര്‍ ക്രൈം ബ്രാഞ്ചിനോട് പറഞ്ഞു.

ഇറ്റലിയില്‍ താമസക്കാരിയായ അനിതയുമായി മോന്‍സണ് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന ആരോപണമാണ് ആദ്യം ഉയര്‍ന്നത്. എന്നാല്‍ മോന്‍സന്റെ തട്ടിപ്പുകളെക്കുറിച്ച് പോലീസിന് വിവരം നല്‍കിയത് താനാണെന്ന് പിന്നീട് അവര്‍ പറഞ്ഞു. പ്രവാസി മലയാളി ഫെഡറേഷനുമായി ബന്ധപ്പെട്ടായിരുന്നു ഇവരുടെ പേര് വിവാദത്തിലായത്.