‘ചലിക്കുന്ന ക്യാബിനറ്റ് ലോകത്തിലെ ആദ്യ സംഭവം'; എ കെ ബാലൻ

 | 
a k balan

ഭരണ യന്ത്രം എങ്ങനെയാണ് ചലിക്കാൻ പോകുന്നത് എന്നതിന്റെ ഉദാഹരണമായിരിക്കും നവകേരള സദസെന്ന് എകെ ബാലൻ പറഞ്ഞു. ചലിക്കുന്ന ക്യാബിനറ്റ് ലോകത്തിലെ ആദ്യ സംഭവം ആണെന്ന് അദ്ദേഹം പറഞ്ഞു. 

നവ കേരള സദസിന്റെ പ്രതിച്ഛായ ഇല്ലാതാക്കാൻ ബിജെപിയും യുഡിഎഫും ശ്രമിക്കുന്നത്. അതിലൊന്നാണ് ബസ്സിനെതിരായ വിവാദം. ബസ് ടെൻഡർ വിളിച്ച് വിറ്റാൽ ഇരട്ടി വില കിട്ടും. ബസ് മ്യൂസിയത്തിൽ വച്ചാൽ പോലും ലക്ഷങ്ങൾ കാണാൻ വരും. ആർഭാടമാണ് എന്ന് പറഞ്ഞു ആരും രംഗത്ത് വരേണ്ടതില്ലെന്നും എ കെ ബാലൻ പ്രതികരിച്ചു.

ഇപ്പോൾ തന്നെ അത് വാങ്ങാൻ ആളുകൾ സമീപിച്ചിട്ടുണ്ടെന്ന് അദ്ദേ​ഹം കൂട്ടിച്ചേർത്തു. പതിനായിരങ്ങൾ ഈ ബസ് കാണാൻ വഴിയരികിൽ തടിച്ചു കൂടുമെന്നും ആർഭാടം ആണെന്ന് പറഞ്ഞു ആരും രംഗത്തുവരണ്ടെന്നും എകെ ബാലൻ വ്യക്തമാക്കി. പ്രതിപക്ഷം മാറിനിൽക്കേണ്ട ഗതികേടിലെത്തിയെന്ന് അദ്ദേഹം പരിഹസിച്ചു.