'മിസ്റ്റർ ചാണ്ടി ഉമ്മൻ, നിങ്ങളുടെ ശത്രുക്കൾ നിങ്ങൾക്കൊപ്പം ഉണ്ട്'; കെ ടി ജലീൽ

 | 
k t jaleel


സോളാർ വിഷയത്തിൽ ഇടത് പക്ഷത്തിന് പങ്കില്ലെന്നും നിങ്ങളുടെ ശത്രുക്കൾ നിങ്ങൾക്കൊപ്പമാണ് ഇരിക്കുന്നത് എന്നും പ്രതിപക്ഷ നിരയിൽ ഇരിക്കുന്ന ചാണ്ടി ഉമ്മനോട് കെ ടി ജലീൽ പറഞ്ഞു. സോളാർ കേസുകൾ ഉയർത്തിക്കൊണ്ടു വന്നത് കോൺഗ്രസുകാരാണ്. ഇടതു പക്ഷത്തിന് രാഷ്ട്രീയ എതിരാളികളേ ഉള്ളു. രാഷ്ട്രീയ ശത്രുക്കളില്ലെന്നും ജലീൽ പറഞ്ഞു.


സിബിഐ റിപ്പോർട്ടിൽ എവിടെയെങ്കിലും ഇടതുപക്ഷ സർക്കാരിൻറെ ഇടപെടലിനെ കുറിച്ച് പറയുന്നുണ്ടോയെന്ന് ജലീൽ ചോദിച്ചു.സോളാറിന്റെ  ശില്പിയും രക്ഷിതാവും ഇടതുപക്ഷം അല്ല കോൺഗ്രസുകാരാണ്. ആരേയും ഇല്ലാതാക്കി നിഷ്കാസനം ചെയ്യുന്ന സ്വഭാവം ഇടതുപക്ഷത്തിനില്ല. ഉമ്മൻചാണ്ടിയെ സോളാർ കേസിൽ പ്രതിസ്ഥാനത്ത് നിർത്തി വ്യക്തിഹത്യ നടത്താൻ ഏതെങ്കിലും ഇടതുപക്ഷ മാധ്യമങ്ങൾ ശ്രമിച്ചിരുന്നോ? കേരളത്തിലെ പല വിവാദങ്ങളുടെയും അടിവേര് ചികഞ്ഞാൽ കോൺഗ്രസ് ഗ്രൂപ്പ് വഴക്കിലാണ് എത്തിനിൽക്കുക – ജലീൽ പറഞ്ഞു.