മുനമ്പം ബോട്ടപകടം; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

 | 
boat

കൊച്ചി: മുനമ്പം ബോട്ട് അപകടത്തിൽപ്പെട്ട് കാണാതായ നാലുപേരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ചാപ്പ കടപ്പുറം സ്വദേശി മോഹനന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മാലിപ്പുറം കടപ്പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മാലിപ്പുറം സ്വദേശി ശരത്തിൻ്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു. മറ്റ് രണ്ടുപേർക്കായി മത്സ്യത്തൊഴിലാളികളുടെയും കോസ്റ്റൽ പൊലീസിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

വ്യാഴാഴ്ച  വൈകീട്ടോടെയായിരുന്നു അപകടം. വ്യാഴാഴ്ചയും വെള്ളിയാഴ്ചും നടത്തിയ തിരച്ചില്‍ ആരുടേയും മൃതദേഹം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.  ഏഴു പേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. മൂന്നു പേരെ വ്യാഴാഴ്ച രാത്രി തന്നെ രക്ഷപെടുത്തിയിരുന്നു.