മുരളിക്ക് ദേവസ്വമില്ല, ആരോഗ്യം മാത്രം; വകുപ്പ് വിഭജനം കീറാമുട്ടി

ഫിഷറീസ് വിട്ടുതരണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു
 | 
VD Satheesan Ministry

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ കഴിഞ്ഞിട്ട് രണ്ടാംദിവസമായിട്ടും വകുപ്പ് വിഭജനത്തിൽ അന്തിമ തീരുമാനമായില്ല. ഏതാനും ചില വകുപ്പുകളുടെ കാര്യത്തിൽ ധാരണയിൽ എത്താനാകാത്തതാണ് രണ്ടാം ദിവസവും വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാൻ വൈകുന്നത്‌. ഫിഷറീസ് വകുപ്പ്‌ ആർക്ക് നൽകണമെന്ന കാര്യത്തിലാണ് പ്രധാനമായും തർക്കം നിലനിൽക്കുന്നതെന്നാണ് സൂചന.

മുൻ കോൺഗ്രസ് സർക്കാരിന്റെ മന്ത്രിസഭകളിൽ പൊതുവിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും ഒരുമിച്ച് ഒരു മന്ത്രിയുടെ കീഴിലാണ് ഉണ്ടായിരുന്നത്. ലീഗ് മന്ത്രിക്കായിരുന്നു പതിവായി വകുപ്പിന്റെ ചുമതല. എന്നാൽ, കഴിഞ്ഞ ഇടത് സർക്കാരുകളുടെ കാലത്ത് വകുപ്പ്‌ രണ്ടാക്കി. ഇത്തവണയും പൊതുവിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും രണ്ട് വകുപ്പുകളായിതന്നെ തുടരാനാണ് പുതിയ സർക്കാരും തീരുമാനിച്ചിട്ടുള്ളത്. പൊതുവിദ്യാഭ്യാസം ലീഗിന് കൊടുക്കുകയും ഉന്നതവിദ്യാഭ്യാസം കോൺഗ്രസ് കൈകാര്യംചെയ്യുകയും ചെയ്യുക എന്നതായിരുന്നു ധാരണ. ഉന്നതവിദ്യാഭ്യാസം വിട്ടുകൊടുക്കുമ്പോൾ തങ്ങൾക്ക് ഫിഷറീസ് വകുപ്പ് തങ്ങൾക്ക് വിട്ടുതരണം എന്നാണ് ലീഗ് ആവശ്യപ്പെട്ടിരുന്നു.