മുട്ടിൽ മരംമുറി കേസ്; കുറ്റപത്രം സമർപ്പിച്ചു

 | 
ttttttt

മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം സമർപ്പിച്ചു. ഡി.വൈ.എസ്പി വി.വി ബെന്നിയാണ് സുൽത്താൻബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. 84,600 പേജ് ഉള്ളതാണ് കുറ്റപത്രം. 

അഗസ്റ്റിൻ സഹോദരന്മാരും ഇവരുടെ ഡ്രൈവറായ വിനീഷ്,  മരംമുറിക്ക് ഇടനിലക്കാരായിരുന്നവരും മരം വാങ്ങിയവരുമായ വിനീഷ്, ചാക്കോ, സുരേഷ്, അബൂബക്കർ, നാസർ, രവി, മനോജ്, മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസർ ആയിരുന്ന കെ.കെ അജി, സ്പെഷ്യൽ വില്ലേജ് ഓഫീസർ സിന്ധു എന്നിവരടക്കം 12 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന, വ്യാജരേഖ ചമക്കൽ, ഗൂഡലോചന അടക്കം കുറ്റങ്ങൾ ആണ് ചുമത്തിയിട്ടുള്ളത്. കുറ്റപത്രത്തിൽ 420 സാക്ഷികളെ ഉൾപ്പെടുത്തിയിട്ടുണ്ട്.

റവന്യൂ വകുപ്പിന്റെ കെഎൽസി നടപടികൾക്ക് ശേഷം അനുബന്ധ കുറ്റപത്രവും സമർപ്പിക്കും. സർക്കാരിൽ നിക്ഷിപ്തമായ മരങ്ങൾ മുറിക്കരുതെന്ന് ധാരണയുള്ളവരാണ് പ്രതികൾ എന്നും മരം മുറിക്ക് പിന്നിൽ കൃത്യമായ ഗൂഢാലോചന ഉണ്ടെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.