സംസ്ഥാനത്തെ നബിദിന പൊതു അവധി 28ലേക്ക് മാറ്റി

 | 
nabidhinam

നബിദിനം പ്രമാണിച്ചുള്ള സംസ്ഥാനത്തെ പൊതു അവധി 28ലേക്ക് മാറ്റി സർക്കാർ ഉത്തരവ് ഇറങ്ങി. നേരത്തെ, 27നായിരുന്നു പൊതു അവധി പ്രഖ്യാപിച്ചത്. മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി ദിനം മാറ്റിയത്.

നബി ദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 28ന് പൊതു അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടോട്ടി എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ ടി വി ഇബ്രാഹിം മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.