അടല്‍ ബിഹാരി വാജ്‌പേയി അന്തരിച്ചു

മുന് പ്രധാനമന്ത്രി അടല് ബിഹാരി വാജ്പേയി അന്തരിച്ചു. 93 വയസായിരുന്നു. അസുഖങ്ങളെത്തുടര്ന്ന് ദീര്ഘകാലമായി ചികിത്സയിലായിരുന്നു. ഡല്ഹിയിലെ എയിംസ് ആശുപത്രിയില് ആയിരുന്നു അന്ത്യം. അണുബാധയെത്തുടര്ന്ന് ജൂണ് 11നാണ് അദ്ദേഹത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. 2009നു ശേഷം സജീവ രാഷ്ട്രീയത്തില് നിന്ന് വിട്ടു നില്ക്കുകയായിരുന്നു.
 | 

അടല്‍ ബിഹാരി വാജ്‌പേയി അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി അന്തരിച്ചു. 93 വയസായിരുന്നു. അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. അണുബാധയെത്തുടര്‍ന്ന് ജൂണ്‍ 11നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2009നു ശേഷം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.

അടല്‍ ബിഹാരി വാജ്‌പേയി അന്തരിച്ചു

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസുകാരനല്ലാത്ത ആദ്യ പ്രധാനമന്ത്രിയായിരുന്നു വാജ്‌പേയി. മൂന്ന് തവണ ഇദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തെത്തി. 1996ല്‍ 13 ദിവസവും 1998ല്‍ 13 മാസവും മാത്രമാണ് ബിജെപിയുടെ പ്രധാനമന്ത്രിയായി വാജ്‌പേയിക്ക് ഭരിക്കാനായത്. പിന്നീട് 1994ല്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തിയപ്പോള്‍ മാത്രമാണ് 5 വര്‍ഷം ഭരിക്കാന്‍ കഴിഞ്ഞത്.

1977ല്‍ മൊറാര്‍ജി ദേശായി സര്‍ക്കാരില്‍ രണ്ടു വര്‍ഷം വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്നു. പൊഖ്‌റാനില്‍ രണ്ടാമത് ആണവ പരീക്ഷണം നടത്തിയതും കാര്‍ഗില്‍ യുദ്ധവും ഇദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു. 1924 മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് അദ്ദേഹം ജനിച്ചത്.