അന്താരാഷ്ട്ര സ്വര്‍ണ്ണ വിലയില്‍ വന്‍ ഇടിവ്

അന്താരാഷ്ട്ര വിപണിയില് സ്വര്ണ്ണ വില ഇടിയുന്നു. ആറാഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് സ്വര്ണ്ണത്തിന് ഇന്ന് രേഖപ്പെടുത്തിയത്. സെപ്റ്റംബറില് മാത്രം വിലയില് 1.6 ശതമാനം ഇടിവുണ്ടായെന്നാണ് കണക്ക്.
 | 

അന്താരാഷ്ട്ര സ്വര്‍ണ്ണ വിലയില്‍ വന്‍ ഇടിവ്

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണ വില ഇടിയുന്നു. ആറാഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് സ്വര്‍ണ്ണത്തിന് ഇന്ന് രേഖപ്പെടുത്തിയത്. സെപ്റ്റംബറില്‍ മാത്രം വിലയില്‍ 1.6 ശതമാനം ഇടിവുണ്ടായെന്നാണ് കണക്ക്.

ഡോളറിന് മൂല്യം ഉയര്‍ന്നതും അമേരിക്കന്‍ ഫെഡ് റിസര്‍വ് പലിശനിരക്കുകള്‍ ഉയര്‍ത്തിയതുമാണ് സ്വര്‍ണ്ണ വിലയെ ബാധിച്ചത്. കേരളത്തില്‍ സ്വര്‍ണ്ണ വില ഗ്രാമിന് 2845 രൂപയായിരുന്നു ശനിയാഴ്ച രേഖപ്പെടുത്തിയത്. 22,760 രൂപയായിരുന്നു ഒരു പവന്റെ വില.

കഴിഞ്ഞ 25-ാം തിയതി പവന് 22,960 രൂപ വരെ വില ഉയര്‍ന്നിരുന്നു. ഡല്‍ഹിയില്‍ 99.9 ശതമാനം ശുദ്ധമായ സ്വര്‍ണ്ണത്തിന് 31,300 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 175 രൂപയാണ് ഇടിഞ്ഞത്.