എന്തടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചതെന്ന് സുപ്രീം കോടതി; കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നു

കര്ണാടകയില് സര്ക്കാര് രൂപീകരിക്കാന് ബിജെപിയെ ക്ഷണിച്ച ഗവര്ണറുടെ നടപടിക്കെതിരെ കോണ്ഗ്രസ് നല്കിയ ഹര്ജി പരിഗണിക്കുന്നു. ഭൂരിപക്ഷമില്ലാത്ത കക്ഷിയെയാണ് സര്ക്കാരുണ്ടാക്കാന് ക്ഷണിച്ചതെന്ന് കോടതി പറഞ്ഞു. ഗവര്ണര് എന്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപിയെ സര്ക്കാര് രൂപീകരിക്കാന് ക്ഷണിച്ചതെന്നും കോടതി ചോദിച്ചു. കോണ്ഗ്രസിനും ജെഡിഎസിനും വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
 | 

എന്തടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചതെന്ന് സുപ്രീം കോടതി; കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നു

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നു. ഭൂരിപക്ഷമില്ലാത്ത കക്ഷിയെയാണ് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതെന്ന് കോടതി പറഞ്ഞു. ഗവര്‍ണര്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതെന്നും കോടതി ചോദിച്ചു. കോണ്‍ഗ്രസിനും ജെഡിഎസിനും വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

നാളെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമോ എന്നും ബിജെപിയോട് കോടതി ചോദിച്ചു. ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭയിലാണെന്നും ജസ്റ്റിസ് അര്‍ജന്‍ കുമാര്‍ സിക്രി പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പും പിന്‍പുമായുള്ള സഖ്യങ്ങള്‍ വ്യത്യസ്തമാണ്. കൂടുതല്‍ സമയം നല്‍കാനാകില്ല. ആരെ ക്ഷണിച്ചാലും ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭയിലാണെന്ന് വ്യക്തമാക്കിയ കോടതി മറ്റ് വിഷയങ്ങള്‍ പിന്നീട് പരിഗണിക്കുമെന്നും വ്യക്തമാക്കി. ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം ബിജെപിക്ക് തന്നെ ആദ്യം ലഭിച്ചേക്കും.

ഭൂരിപക്ഷം സഭയില്‍ തെളിയിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം തയ്യാറാണെന്ന് കോണ്‍ഗ്രസിനു വേണ്ടി ഹാജരായ അഭിഷേക് മനു സിഗ്വി കോടതിയെ അറിയിച്ചു.

രാവിലെ നടപടികള്‍ തുടങ്ങിയപ്പോള്‍ത്തന്നെ സര്‍ക്കാര്‍ രൂപീകരണത്തിനായി നല്‍കിയ കത്തുകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. ബിജെപിക്ക് വേണ്ടി ഹാജരായ മുകുള്‍ റോഹ്തഗി കത്തുകള്‍ കോടതിയില്‍ ഹാജരാക്കി. ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവാണ് യെദിയൂരപ്പയെന്നും ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യമായ എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും ബിജെപി അവകാശപ്പെട്ടു.