കൊളംബോ സ്ഫോടനത്തിലെ കേരള ബന്ധം; എന്‍ഐഎ സംഘം ശ്രീലങ്കയിലേക്ക്
കൊളംബോ സ്ഫോടന പരമ്പരയിലെ കേരള ബന്ധം അന്വേഷിക്കാന്‍ എന്‍ഐഎ സംഘം ശ്രീലങ്കയിലേക്ക്.
May 28, 2019, 12:12 IST
| 
ന്യൂഡല്‍ഹി: കൊളംബോ സ്ഫോടന പരമ്പരയിലെ കേരള ബന്ധം അന്വേഷിക്കാന്‍ എന്‍ഐഎ സംഘം ശ്രീലങ്കയിലേക്ക്. ഐസിസ് കേരള ഘടകത്തിന് സ്ഫോടനവുമായുള്ള ബന്ധം അന്വേഷിക്കുകയാണ് ലക്ഷ്യം. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെയാണ് എന്‍ഐഎ നടപടി ആരംഭിച്ചത്. ഡയറക്ടര്‍ ജനറല്‍ വൈ.സി മോഡിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രീലങ്കയിലേക്ക് പുറപ്പെടുക.
ദക്ഷിണേന്ത്യയിലെ ഒരു വിഘടനവാദി സംഘടനയ്ക്ക് സ്ഫോടനവുമായി ബന്ധമുണ്ടെന്ന് ശ്രീലങ്കന്‍ അന്വേഷണ ഏജന്‍സി ഇന്ത്യയെ അറിയിച്ചിരുന്നു. തെളിവുകളും ഇന്ത്യക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ ശ്രീലങ്കയില്‍ അന്വേഷണത്തിന് തയ്യാറെടുക്കുന്നത്.