ഗൗരി ലങ്കേഷിന്റെ കൊലപാതകം; അക്രമികളില്‍ ഒരാളുടെ ദൃശ്യം ലഭിച്ചതായി സൂചന; പങ്കില്ലെന്ന് ബിജെപി

മാധ്യമ പ്രവര്ത്തക ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ച സംഭവത്തില് പ്രതികളില് ഒരാളുടെ ദൃശ്യം ലഭിച്ചതായി സൂചന. സിസിടിവി ദൃശ്യങ്ങളില്നിന്നാണ് അക്രമിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ഗൗരി ലങ്കേഷിന്റെ ഓഫീസില് നിന്ന് വീട്ടിലേക്കുള്ള വഴിയിലുള്ള കെട്ടിടത്തിലെ സിസിടിവിയിലെ ദൃശ്യങ്ങളാണ് പരിശോധിച്ചത്. രാത്രിയില് വെളിച്ചം കുറവായതിനാല് ദൃശ്യങ്ങള്ക്ക് വ്യക്തതയില്ലെന്ന് പോലീസ് പറഞ്ഞു.
 | 

ഗൗരി ലങ്കേഷിന്റെ കൊലപാതകം; അക്രമികളില്‍ ഒരാളുടെ ദൃശ്യം ലഭിച്ചതായി സൂചന; പങ്കില്ലെന്ന് ബിജെപി

ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതികളില്‍ ഒരാളുടെ ദൃശ്യം ലഭിച്ചതായി സൂചന. സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് അക്രമിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ഗൗരി ലങ്കേഷിന്റെ ഓഫീസില്‍ നിന്ന് വീട്ടിലേക്കുള്ള വഴിയിലുള്ള കെട്ടിടത്തിലെ സിസിടിവിയിലെ ദൃശ്യങ്ങളാണ് പരിശോധിച്ചത്. രാത്രിയില്‍ വെളിച്ചം കുറവായതിനാല്‍ ദൃശ്യങ്ങള്‍ക്ക് വ്യക്തതയില്ലെന്ന് പോലീസ് പറഞ്ഞു.

ഗൗരി ലങ്കേഷിന്റെ വീട്ടിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഗൗരി ലങ്കേഷിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ചിക്കമംഗളൂര്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് മാധ്യമപ്രവര്‍ത്തകയും സംഘപരിവാര്‍ വിമര്‍ശകയുമായ ഗൗരി ലങ്കേഷിനെ അക്രമികള്‍ വെടിവെച്ചു കൊന്നത്. അക്രമികള്‍ ഏഴ് തവണ വെടിയുതിര്‍ത്തു. ഇവയില്‍ മൂന്നെണ്ണം ഗൗരി ലങ്കേഷിന്റെ ശരീരത്ത് പതിച്ചു.

സംഭവത്തില്‍ അന്വേഷണത്തിന് ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേകാ സംഘം രൂപീകരിച്ചതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കൊലപാതകത്തില്‍ ബിജെപിക്കോ പോഷക സംഘടനകള്‍ക്കോ പങ്കില്ലെന്ന് ബിജെപി നേതാവ് നിതിന്‍ ഗഡ്കരി പറഞ്ഞു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.