ഡോ.ആനന്ദ് തെല്‍തുംദെയെ പൂനെ പോലീസ് അറസ്റ്റ് ചെയ്തു; നടപടി സുപ്രീ കോടതി നിര്‍ദേശം ലംഘിച്ച്

പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റുമായ ഡോ.ആനന്ദ് തെല്തുംദെയെ അറസ്റ്റ് ചെയ്തു. പുലര്ച്ചെ മൂന്നരയോടെ മുംബൈ വിമാനത്താവളത്തില് വെച്ചാണ് ഇദ്ദേഹത്തെ പൂനെ പോലീസ് അറസ്റ്റ് ചെയ്തത്. ഭീമ കൊറേഗാവ് സംഭവങ്ങള്ക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ച് എഴുതുകയും പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തതിനെത്തുടര്ന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അറസ്റ്റ്. സുപ്രീം കോടതി നിര്ദേശം ലംഘിച്ചാണ് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
 | 
ഡോ.ആനന്ദ് തെല്‍തുംദെയെ പൂനെ പോലീസ് അറസ്റ്റ് ചെയ്തു; നടപടി സുപ്രീ കോടതി നിര്‍ദേശം ലംഘിച്ച്

പൂനെ: പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റുമായ ഡോ.ആനന്ദ് തെല്‍തുംദെയെ അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ മൂന്നരയോടെ മുംബൈ വിമാനത്താവളത്തില്‍ വെച്ചാണ് ഇദ്ദേഹത്തെ പൂനെ പോലീസ് അറസ്റ്റ് ചെയ്തത്. ഭീമ കൊറേഗാവ് സംഭവങ്ങള്‍ക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ച് എഴുതുകയും പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അറസ്റ്റ്. സുപ്രീം കോടതി നിര്‍ദേശം ലംഘിച്ചാണ് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ജാമ്യം ലഭിക്കുന്നതിനായി കീഴ്ക്കോടതികളെ സമീപിക്കാന്‍ സുപ്രീം കോടതി തെല്‍തുംദെയ്ക്ക് നാലാഴ്ചത്തെ സമയം അനുവദിച്ചിരുന്നു. ഇക്കാലയളവില്‍ അറസ്റ്റ് തടയുകയും ചെയ്തിരുന്നു. ഈ നിര്‍ദേശം നിലനില്‍ക്കൊണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പൂനെയില്‍ വിചാരണക്കോടതി ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസിന്റെ നടപടി. അതേസമയം സുപ്രീം കോടതി നിര്‍ദേശത്തിന് ഫെബ്രുവരി 11 വരെ കാലാവധിയുണ്ട്.

ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കുന്നതിനായാണ് തെല്‍തുംദെ മുംബൈയില്‍ എത്തിയത്. 2017 ഡിസംബറിലാണ് ഭീമ കോറേഗാവ് സംഭവം നടക്കുന്നത്. ഇതിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്നാണ് പോലീസ് വാദം. ഇതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരെ പോലീസ് കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തിരുന്നു. തെലുങ്ക് കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, മനുഷ്യാവകാശ പ്രവര്‍ത്തകരായ വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, മാധ്യമപ്രവര്‍ത്തകന്‍ ഗൗതം നവലേഖ എന്നിവരാണ് അറസ്റ്റിലായത്.