താന്‍ ജീവനോടെയുണ്ടെന്ന് ബിജെപി ബലിദാനിപ്പട്ടികയില്‍ പേര് വന്നയാള്‍

ബിജെപിയുടെ ബലിദാനി പട്ടികയില് പേര് വന്നയാള് ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമാക്കി രംഗത്ത്. അശോക് പൂജാരെ എന്ന ബിജെപി പ്രവര്ത്തകനാണ് ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച കണക്കനുസരിച്ച് ബിജെപിയുടെ ബലിദാനിയായിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്ഷക്കാലത്ത് കര്ണാടകയില് കൊല്ലപ്പെട്ട 23 ബിജെപി പ്രവര്ത്തകരില് ഒരാളായാണ് പൂജാരെയെ ചേര്ത്തിരിക്കുന്നത്. ഉഡുപ്പി എംഎല്എ ശോഭ കരന്തലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്കിയ പട്ടികയിലാണ് ഇയാളുള്പ്പെടെ 23 പേരുടെ പേരുകളുള്ളത്.
 | 

താന്‍ ജീവനോടെയുണ്ടെന്ന് ബിജെപി ബലിദാനിപ്പട്ടികയില്‍ പേര് വന്നയാള്‍

മംഗളൂരു: ബിജെപിയുടെ ബലിദാനി പട്ടികയില്‍ പേര് വന്നയാള്‍ ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമാക്കി രംഗത്ത്. അശോക് പൂജാരെ എന്ന ബിജെപി പ്രവര്‍ത്തകനാണ് ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച കണക്കനുസരിച്ച് ബിജെപിയുടെ ബലിദാനിയായിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്ത് കര്‍ണാടകയില്‍ കൊല്ലപ്പെട്ട 23 ബിജെപി പ്രവര്‍ത്തകരില്‍ ഒരാളായാണ് പൂജാരെയെ ചേര്‍ത്തിരിക്കുന്നത്. ഉഡുപ്പി എംഎല്‍എ ശോഭ കരന്തലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ പട്ടികയിലാണ് ഇയാളുള്‍പ്പെടെ 23 പേരുടെ പേരുകളുള്ളത്.

സിദ്ധരാമയ്യ സര്‍ക്കാരിന്റെ ഭരണകാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയവര്‍ എന്ന പേരിലാണ് ഈ പേരുകള്‍ സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ കല്യാണ വീടുകളില്‍ ബാന്റ് വായിച്ചും ബിജെപി പ്രവര്‍ത്തനവുമായും ഉഡുപ്പിയില്‍ സജീവമാണ് പൂജാരെ. ഈ ബലിദാനിപ്പട്ടികയാണ് കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന ആയുധം. കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളാണ് ഉഡുപ്പിയില്‍ അശോക് പൂജാരയെ കണ്ടെത്തിയത്.

2015ല്‍ തനിക്ക് നേരെ ആക്രമണമുണ്ടായെങ്കിലും 15 ദിവസത്തെ ചികിത്സക്ക് ശേഷം ആശുപത്രി വിട്ടുവെന്ന് പൂജാരെ പറഞ്ഞു. ഒരു വിവാഹ വീട്ടില്‍ ബാന്റ് വായനയ്ക്ക് ശേഷം തിരികെ പോകുമ്പോളാണ് തനിക്ക് നേരെ ആക്രമണമുണ്ടായതെന്നും ഇയാള്‍ പറഞ്ഞു. കര്‍ണാടകയില്‍ ക്രമസമാധാനം തകര്‍ന്നുവെന്നായിരുന്നു പ്രചാരണത്തിനെത്തിയ നരേന്ദ്ര മോഡി ആരോപിച്ചത്. ഇക്കാര്യത്തില്‍ തുറന്ന ചര്‍ച്ചക്ക് തയ്യാറാണോ എന്ന മറുചോദ്യം ഉന്നയിച്ചാണ് സിദ്ധരാമയ്യ പ്രതിരോധം തീര്‍ത്തത്.