തൂത്തുക്കുടിയില്‍ നടന്നത് ആസൂത്രിതമായ കൂട്ടക്കൊലപാതകം; വെടിവെയ്പ്പിന്റെ ദൃശ്യങ്ങള്‍ പുറത്ത്

തമിഴ്നാട്ടിലെ തൂത്തുക്കുടിയില് വേദാന്ത സ്റ്റെര്ലൈറ്റ് കോപ്പര് പ്ലാന്റിനെതിരെ സമരം ചെയ്തവര്ക്കുനേരെ നടന്ന പോലീസ് വെടിവെപ്പ് ആസൂത്രിതമെന്ന് ആരോപണം. സമരക്കാരെ വകവരുത്താന് ലക്ഷ്യമിട്ടാണ് വെടിവെപ്പ് നടത്തിയതെന്ന് ദൃശ്യങ്ങള് വ്യക്തമാക്കുന്നു. പൊലീസ് വാഹനത്തിന്റെ മുകളില് കയറി നിന്ന് സാധാരണ വസ്ത്രത്തില് പൊലീസുകാരന് സമരക്കാര്ക്കുനേരെ വെടിയുതിര്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
 | 

തൂത്തുക്കുടിയില്‍ നടന്നത് ആസൂത്രിതമായ കൂട്ടക്കൊലപാതകം; വെടിവെയ്പ്പിന്റെ ദൃശ്യങ്ങള്‍ പുറത്ത്

തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ വേദാന്ത സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ സമരം ചെയ്തവര്‍ക്കുനേരെ നടന്ന പോലീസ് വെടിവെപ്പ് ആസൂത്രിതമെന്ന് ആരോപണം. സമരക്കാരെ വകവരുത്താന്‍ ലക്ഷ്യമിട്ടാണ് വെടിവെപ്പ് നടത്തിയതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. പൊലീസ് വാഹനത്തിന്റെ മുകളില്‍ കയറി നിന്ന് സാധാരണ വസ്ത്രത്തില്‍ പൊലീസുകാരന്‍ സമരക്കാര്‍ക്കുനേരെ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

സ്‌നൈപ്പര്‍ വെടിവെപ്പുകള്‍ക്ക് സമാനമാണ് പോലീസ് ആക്രമണം നടത്തിയിരിക്കുന്നത്. ഇവ വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ ന്യൂസ് 18 തമിഴ്നാട്, പുതിയ തലമുറൈ എന്നീ ചാനലുകള്‍ പുറത്തുവിട്ടു. മഞ്ഞ ടീ ഷര്‍ട്ട് ധരിച്ച ഒരു പൊലീസുകാരന്‍ പൊലീസ് വാനിനു മുകളില്‍ കയറി നിന്ന് വെടിയുതിര്‍ക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. കുറച്ചുസമയത്തിനുശേഷം കറുത്ത ടീ ഷര്‍ട്ട് ധരിച്ച മറ്റൊരു പൊലീസുകാരന്‍ വാനിനു മുകളില്‍ കയറുകയും തോക്ക് ചൂണ്ടുന്നതും ദൃശ്യങ്ങളില്‍ കാണാം.

നേരത്തെ സമരക്കാരുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ വേണ്ടിയാണ് വെടിവെച്ചതെന്ന് പോലീസ് വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ പുതിയ ദൃശ്യങ്ങളില്‍ നിന്ന് ഇക്കാര്യം തെറ്റാണെന്ന് വ്യക്തമാവുകയാണ്. സമരക്കാരുടെ അരയ്ക്ക് താഴെ വെടിവെച്ചിടാന്‍ സാഹചര്യമുണ്ടായിട്ടും പോലീസ് മനപൂര്‍വ്വം നെഞ്ചിലും കഴുത്തിലുമൊക്കെ വെടിവെക്കുകയായിരുന്നുവെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കെട്ടിടത്തിന്റെ മുകളില്‍ നിന്നും സമരക്കാരെ വെടിവെച്ചിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസവമുണ്ടായ പൊലീസ് വെടിവെപ്പില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ 11 പേരാണ് കൊല്ലപ്പെട്ടത്.