നൂറ് കോടി വാഗ്ദാനത്തില്‍ ആദ്യ കോണ്‍ഗ്രസ് എംഎല്‍എ വീണു? കുതിരക്കച്ചവടം ശക്തമാക്കി ബിജെപി

കര്ണാടകത്തില് ഒരു കോണ്ഗ്രസ് എംഎല്എയെ കാണാനില്ലെന്ന് റിപ്പോര്ട്ട്. വിജയനഗര് എംഎല്എ ആനന്ദ് സിങിനെയാണ് കാണാതായിരിക്കുന്നത്. യെദിയൂരപ്പ ഭൂരിപക്ഷമില്ലാതെ അധികാരമേറ്റുവെന്ന് ആരോപിച്ച് കോണ്ഗ്രസ്-ജെഡിഎസ് പ്രതിഷേധത്തില് ഇയാള് പങ്കെടുത്തിരുന്നില്ല. അതേസമയം ആനന്ദ് സിങ് നരേന്ദ്രമോഡിയുടെ പിടിയിലാണെന്ന് കോണ്ഗ്രസ് എംപി ഡികെ സുരേഷ് ആരോപിച്ചു.
 | 

നൂറ് കോടി വാഗ്ദാനത്തില്‍ ആദ്യ കോണ്‍ഗ്രസ് എംഎല്‍എ വീണു? കുതിരക്കച്ചവടം ശക്തമാക്കി ബിജെപി

ബംഗളൂരു: കര്‍ണാടകത്തില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. വിജയനഗര്‍ എംഎല്‍എ ആനന്ദ് സിങിനെയാണ് കാണാതായിരിക്കുന്നത്. യെദിയൂരപ്പ ഭൂരിപക്ഷമില്ലാതെ അധികാരമേറ്റുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ്-ജെഡിഎസ് പ്രതിഷേധത്തില്‍ ഇയാള്‍ പങ്കെടുത്തിരുന്നില്ല. അതേസമയം ആനന്ദ് സിങ് നരേന്ദ്രമോഡിയുടെ പിടിയിലാണെന്ന് കോണ്‍ഗ്രസ് എംപി ഡികെ സുരേഷ് ആരോപിച്ചു.

നേരത്തെ ഒരു എംഎല്‍എയ്ക്ക് 100 കോടി രൂപ ബിജെപി വാഗ്ദാനം ചെയ്തതായി ജെഡിഎസ് നേതാവ് കുമാരസ്വാമി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് എംഎല്‍എയെ കാണാതായിരിക്കുന്നത്. ആനന്ദ് സിങിനെ ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇയാള്‍ ബിജെപി ക്യാംപിലാണെന്ന വിവരങ്ങള്‍ ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

ഒരു എംഎല്‍എയെ ഡല്‍ഹിയിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ കടത്തി, ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ ഒന്നുചേരണമെന്നും ഇക്കാര്യം പ്രതിപക്ഷ പാര്‍ട്ടികളോടും മുഖ്യമന്ത്രിമാരോടും അഭ്യര്‍ഥിക്കുമെന്നും എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. അതേസമയം ബിജെപി എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനുള്ള പദ്ധതികള്‍ കോണ്‍ഗ്രസ് ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് നേതൃത്വം നല്‍കാന്‍ ഡി.കെ. ശിവകുമാറിനെ ചുമതലപ്പെടുത്തിയതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.