പട്ടേല്‍ പ്രധാനമന്ത്രിയായിരുന്നുവെങ്കില്‍ പാക് അധീന കാശ്മീര്‍ ഇന്ത്യയിലുണ്ടാകുമായിരുന്നു; കോണ്‍ഗ്രസിന് വിമര്‍ശനവുമായി മോഡി

കോണ്ഗ്രസിനെ രൂക്ഷമായി വിമര്ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സര്ദാര് പട്ടേല് ആദ്യത്തെ പ്രധാനമന്ത്രി ആയിരുന്നെങ്കില് പാക് അദീന കാശ്മീര് ഇപ്പോഴും ഇന്ത്യക്കൊപ്പമുണ്ടാകുമായിരുന്നുവെന്ന് മോഡി പറഞ്ഞു. വോട്ട് ലഭിച്ചിട്ടും പ്രധാനമന്ത്രിയാകുന്നതില്നിന്ന് സര്ദാര് വല്ലഭ് ഭായി പട്ടേലിനെ തടഞ്ഞത് എന്ത് ജനാധിപത്യമായിരുന്നെന്നും മോഡി ചോദിച്ചു.
 | 

പട്ടേല്‍ പ്രധാനമന്ത്രിയായിരുന്നുവെങ്കില്‍ പാക് അധീന കാശ്മീര്‍ ഇന്ത്യയിലുണ്ടാകുമായിരുന്നു; കോണ്‍ഗ്രസിന് വിമര്‍ശനവുമായി മോഡി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സര്‍ദാര്‍ പട്ടേല്‍ ആദ്യത്തെ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ പാക് അദീന കാശ്മീര്‍ ഇപ്പോഴും ഇന്ത്യക്കൊപ്പമുണ്ടാകുമായിരുന്നുവെന്ന് മോഡി പറഞ്ഞു. വോട്ട് ലഭിച്ചിട്ടും പ്രധാനമന്ത്രിയാകുന്നതില്‍നിന്ന് സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിനെ തടഞ്ഞത് എന്ത് ജനാധിപത്യമായിരുന്നെന്നും മോഡി ചോദിച്ചു.

ആന്ധ്രാപ്രദേശിനെ വിഭജിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത് വോട്ട് ബാങ്ക് ലക്ഷ്യമാക്കിയാണ്. മുമ്പ് കോണ്‍ഗ്രസ് ചെയ്ത പാപങ്ങളുടെ ഫലമാണ് ഇന്ന് രാജ്യം അനുഭവിച്ചു കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് ഉത്തരവാദിത്തത്തോടെ ഭരിച്ചിരുന്നുവെങ്കില്‍ രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാമായിരുന്നുവെന്നും മോഡി പറഞ്ഞു.

നെഹ്റുവോ കോണ്‍ഗ്രസോ അല്ല ഇന്ത്യക്ക് ജനാധിപത്യം നല്‍കിയത്. ഗൗതമബുദ്ധന്റെ സമയം മുതല്‍ രാജ്യത്ത് ജനാധിപത്യമുണ്ടായിരുന്നു. ശരിയായ ഉദ്ദേശ്യത്തോടെ ശരിയായ ദിശകള്‍ തിരഞ്ഞെടുത്തിരുന്നെങ്കില്‍ നിലവിലെ സ്ഥിതിയെക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട സ്ഥിതിയില്‍ രാജ്യം എത്തുമായിരുന്നു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ പ്രസംഗത്തിനിടെയായിരുന്നു മോദി കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുന്നയിച്ചത്. രാജ്യത്തെ വിഭജിച്ചത് കോണ്‍ഗ്രസാണെന്നും മോഡി കുറ്റപ്പെടുത്തി.