ഭരണഘടനാപരമായ പ്രത്യാഘാതമുണ്ടാകും; കേരളത്തിന് ബിജെപിയുടെ ഭീഷണി

ശബരിമലയിലെ യുവതീ പ്രവേശനത്തെത്തുടര്ന്നുണ്ടായ അക്രമ സംഭവങ്ങളില് കേരളത്തെ പഴിചാരി ബിജെപി. ഭരണഘടനാപരമായ പ്രത്യാഘാതം സര്ക്കാരും സിപിഎമ്മും നേരിടുമെന്ന ഭീഷണിയും ബിജെപി മുഴക്കി. അക്രമം അവസാനിപ്പിക്കണമെന്നാണ് ബിജെപി വക്താവ് ജി.വി.എല്.നരസിംഹറാവു ആവശ്യപ്പെട്ടത്. ശബരിമല കര്മ സമിതി ആഹ്വാനം ചെയ്ത ഹര്ത്താലില് സംഘപരിവാര് സംഘടനകളായിരുന്നു വ്യാപകമായി ആക്രമണം അഴിച്ചു വിട്ടത്.
 | 
ഭരണഘടനാപരമായ പ്രത്യാഘാതമുണ്ടാകും; കേരളത്തിന് ബിജെപിയുടെ ഭീഷണി

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീ പ്രവേശനത്തെത്തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ കേരളത്തെ പഴിചാരി ബിജെപി. ഭരണഘടനാപരമായ പ്രത്യാഘാതം സര്‍ക്കാരും സിപിഎമ്മും നേരിടുമെന്ന ഭീഷണിയും ബിജെപി മുഴക്കി. അക്രമം അവസാനിപ്പിക്കണമെന്നാണ് ബിജെപി വക്താവ് ജി.വി.എല്‍.നരസിംഹറാവു ആവശ്യപ്പെട്ടത്. ശബരിമല കര്‍മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംഘപരിവാര്‍ സംഘടനകളായിരുന്നു വ്യാപകമായി ആക്രമണം അഴിച്ചു വിട്ടത്.

അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സര്‍ക്കാരാണെന്നാണ് നരസിംഹറാവുവിന്റെ വാദം. ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷം ശബരിമല വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നും ഭക്തരുടെ പ്രതിഷേധം സമാധാനപരമായിരുന്നെന്നും റാവു പറഞ്ഞു. അതേ സമയം ശബരിമലയിലെ യുവതി പ്രവേശനത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമോ എന്ന ചോദ്യത്തില്‍ നിന്ന് ബിജെപി വക്താവ് ഒഴിഞ്ഞുമാറി. കോടതിയുടെ പരിഗണനയിലായാതിനാല്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു മറുപടി.

കേരളത്തിലുണ്ടായ അക്രമ സംഭവങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികളില്‍ ആശങ്കയുണ്ടെന്നും സംസ്ഥാനത്ത് സമാധാനം തിരികെ കൊണ്ടു വരണമെന്നും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.