മതതീവ്രവാദ സംഘടനകളുടെ ലിസ്റ്റില്‍ പെടുത്തി; സിഐഎക്കെതിരെ ‘ഭീഷണി’യുമായി വിഎച്ച്പി

മതതീവ്രവാദ സംഘടനകളുടെ പട്ടികയില് പെടുത്തിയതിന് അമേരിക്കന് ചാരസംഘടന സിഐഎക്കെതിരെ വിശ്വഹിന്ദു പരിഷത്ത്. ലിസ്റ്റില് നിന്ന് നീക്കിയില്ലെങ്കില് സിഐഎക്കെതിരെ അന്താരാഷ്ട്ര തലത്തില് പ്രക്ഷോഭം ആരംഭിക്കുമെന്നാണ് വിഎച്ച്പിയുടെ 'ഭീഷണി'. സിഐഎയുടെ ആരോപണങ്ങള് അടിസ്ഥാനരഹിതമാണെന്ന് സംഘടന അവകാശപ്പെട്ടു.
 | 

മതതീവ്രവാദ സംഘടനകളുടെ ലിസ്റ്റില്‍ പെടുത്തി; സിഐഎക്കെതിരെ ‘ഭീഷണി’യുമായി വിഎച്ച്പി

ന്യൂഡല്‍ഹി: മതതീവ്രവാദ സംഘടനകളുടെ പട്ടികയില്‍ പെടുത്തിയതിന് അമേരിക്കന്‍ ചാരസംഘടന സിഐഎക്കെതിരെ വിശ്വഹിന്ദു പരിഷത്ത്. ലിസ്റ്റില്‍ നിന്ന് നീക്കിയില്ലെങ്കില്‍ സിഐഎക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നാണ് വിഎച്ച്പിയുടെ ‘ഭീഷണി’. സിഐഎയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സംഘടന അവകാശപ്പെട്ടു.

രാജ്യക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ദേശീയവാദികളുടെ സംഘമാണ് വിഎച്ച്പിയെന്നും ബിന്‍ ലാദനെ സൃഷ്ടിച്ച അമേരിക്കന്‍ ഏജന്‍സിക്ക് ഇതേക്കുറിച്ച് ക്ലാസെടുക്കാന്‍ ധാര്‍മിക അവകാശമില്ലെന്നും പ്രസ്താവനയില്‍ വിഎച്ച്പി പറഞ്ഞു. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ അമേരിക്കയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും സിഐഎ ഖേദം പ്രകടിപ്പിക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് നേതാവ് സുരേന്ദ്ര ജെയിന്‍ ആവശ്യപ്പെട്ടു.

വിശ്വഹിന്ദു പരിഷത്തിനെയും ബജ്രംഗ്ദളിനെയുമാണ് മതതീവ്രവാദ സംഘടനകളുടെ പട്ടികയില്‍ സിഐഎ ഉള്‍പ്പെടുത്തിയത്. വേള്‍ഡ് ഫാക്ട് ബുക്ക് എന്ന വാര്‍ഷിക പ്രസിദ്ധീകരണത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. രാഷ്ട്രീയ സമ്മര്‍ദ്ദ ശക്തികള്‍ എന്ന പട്ടികയില്‍ ആര്‍എസ്എസും ഉള്‍പ്പെടുന്നുണ്ട്.