മരുന്നടി; യൂസഫ് പത്താനെ ബിസിസിഐ സസ്പെന്‍ഡ് ചെയ്തു
ന്യൂഡല്‍ഹി: മരുന്നടി തെളിഞ്ഞതിനെത്തുടര്‍ന്ന് ക്രിക്കറ്റ് താരം യൂസഫ് പത്താനെ ബിസിസിഐ സസ്പെന്‍ഡ് ചെയ്തു. അഞ്ച് മാസത്തേക്കാണ് സസ്പെന്ഷന്. കഴിഞ്ഞ വര്‍ഷം രഞ്ജി ട്രോഫിക്ക് മുമ്പായി നടത്തിയ പരിശോധനയിലാണ് നിരോധിക്കപ്പെട്ട ഉത്തേജക മരുന്നിന്റെ അംശം പത്താന്റെ രക്തത്തില്‍ സ്ഥിരീകരിച്ചത്.
ഇന്ത്യന്‍ എക്സ്പ്രസ് ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ടെര്‍ബ്യൂട്ടലൈന്‍ എന്ന നിരോധിത വസ്തു അടങ്ങിയ ബ്രോസീത്ത് എന്ന മരുന്ന് കഴിച്ചതാണ് യൂസഫിന് വിനയായാതെന്നും പത്താന്റെ അശ്രദ്ധയാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ട് പറയുന്നു. ടെര്‍ബ്യൂട്ടലൈന്‍ അടങ്ങിയ മരുന്ന് കഴിക്കാന്‍ കായികതാരങ്ങള്‍ മുന്‍കൂട്ടി അനുവാദം വാങ്ങിയിരിക്കണമെന്നാണ് ചട്ടം.
ഇതേത്തുടര്‍ന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബറോഡ ടീമിലേക്ക് പത്താനെ പരിഗണിക്കരുതെന്ന് ബിസിസിഐ ആവശ്യപ്പെട്ടു. ഉത്തേജക പരിശോധനയില്‍ പരാജയപ്പെടുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരമാണ് യൂസഫ്