യുവ്രാജ് സിങ് വിരമിച്ചു; പ്രഖ്യാപനം വാര്‍ത്താ സമ്മേളനത്തില്‍

മുംബൈ: ക്രിക്കറ്റ് താരം യുവ്രാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. മുംബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2000 മുതല്‍ 2017 വരെ ഇന്ത്യന്‍ ടീമിനു വേണ്ടി കളിച്ച യുവ്രാജിനെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമില്‍ എടുത്തെങ്കിലും നാലു മാച്ചുകള്‍ മാത്രമാണ് നല്‍കിയത്.
ഇന്ത്യക്കു വേണ്ടി 304 ഏകദിനങ്ങളും 40 ടെസ്റ്റുകളും 58 ട്വന്റി 20 മത്സരങ്ങളും യുവി കളിച്ചു. ഏകദിനങ്ങളില്‍ നിന്ന് 8701 റണ്‍സും ടെസ്റ്റുകളില്‍ 1900 റണ്‍സും ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 1177 റണ്‍സും യുവരാജ് നേടി. 2007ല്‍ ആദ്യ ട്വന്റി 20 ലോകകപ്പിലും 2011ലെ ഐസിസി ലോകകപ്പിലും ഇന്ത്യന്‍ നേട്ടത്തില്‍ നിര്‍ണ്ണായകമായത് യുവിയുടെ സാന്നിധ്യമായിരുന്നു.
ആദ്യ ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിനെ ഒരോവറില്‍ ആറു സിക്സ് പറത്തിയ നേട്ടം ഏറ്റവും ശ്രദ്ധേയമാണ്. ക്യാന്‍സര്‍ ചികിത്സയെത്തുടര്‍ന്ന് കുറച്ചു കാലം മാറി നില്‍ക്കേണ്ടി വന്നെങ്കിലും തിളങ്ങുന്ന കരിയറായിരുന്നു യുവിയുടേത്. വിരമിക്കല്‍ സംബന്ധിച്ച് താരം ബിസിസിഐയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.