രണ്ടു കുട്ടികളില്‍ കൂടുതലുള്ളവരുടെ വോട്ടവകാശം റദ്ദാക്കണമെന്ന് ബാബ രാംദേവ്

ന്യൂഡല്ഹി: രണ്ടില് കൂടുതല് കുട്ടികളുള്ളവരുടെ വോട്ടവകാശം റദ്ദാക്കണമെന്ന് ബാബ രാംദേവ്. അവിവാഹിതര്ക്ക് പ്രത്യേക ബഹുമതികള് നല്കണമെന്നും രാംദേവ് പറഞ്ഞു. ജനസംഖ്യാ നിയന്ത്രണത്തിനായി രണ്ടു കുട്ടികളില് കൂടുതലുള്ളവരുടെ വോട്ടവകാശം, ചികിത്സാ സൗകര്യങ്ങള്, ജോലി എന്നിവ എടുത്തു കളയണം. ഇവരെ തെരഞ്ഞെടുപ്പില് മത്സരിക്കാന് അനുവദിക്കരുതെന്നും രാംദേവ് പറഞ്ഞു. ഹിന്ദുക്കളായാലും മുസ്ലിങ്ങളായാലും നടപടിയെടുക്കണമെന്നും ഇങ്ങനെ മാത്രമേ ജനപ്പെരുപ്പം നിയന്ത്രിക്കാനാകൂവെന്നും രാംദേവ് പറഞ്ഞു. രണ്ടില് കൂടുതല് കുട്ടികളുള്ളവര്ക്ക് സര്ക്കാര് സ്കൂളുകളില് പ്രവേശനം നിരോധിക്കണമെന്നും സര്ക്കാര് ആശുപത്രികളില് ചികിത്സ നല്കരുതെന്നും മുമ്പ് രാംദേവ് പറഞ്ഞ്
 | 
രണ്ടു കുട്ടികളില്‍ കൂടുതലുള്ളവരുടെ വോട്ടവകാശം റദ്ദാക്കണമെന്ന് ബാബ രാംദേവ്

ന്യൂഡല്‍ഹി: രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരുടെ വോട്ടവകാശം റദ്ദാക്കണമെന്ന് ബാബ രാംദേവ്. അവിവാഹിതര്‍ക്ക് പ്രത്യേക ബഹുമതികള്‍ നല്‍കണമെന്നും രാംദേവ് പറഞ്ഞു. ജനസംഖ്യാ നിയന്ത്രണത്തിനായി രണ്ടു കുട്ടികളില്‍ കൂടുതലുള്ളവരുടെ വോട്ടവകാശം, ചികിത്സാ സൗകര്യങ്ങള്‍, ജോലി എന്നിവ എടുത്തു കളയണം. ഇവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്നും രാംദേവ് പറഞ്ഞു.

ഹിന്ദുക്കളായാലും മുസ്ലിങ്ങളായാലും നടപടിയെടുക്കണമെന്നും ഇങ്ങനെ മാത്രമേ ജനപ്പെരുപ്പം നിയന്ത്രിക്കാനാകൂവെന്നും രാംദേവ് പറഞ്ഞു. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നിരോധിക്കണമെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നല്‍കരുതെന്നും മുമ്പ് രാംദേവ് പറഞ്ഞ് വിവാദമായിരുന്നു,

തന്നെപ്പോലുള്ള അവിവാഹിതര്‍ക്ക് പ്രത്യേക ബഹുമതികള്‍ നല്‍കേണ്ടതാണെന്ന് അന്നും രാംദേവ് പറഞ്ഞിരുന്നു.