റാഫേല്‍ ഇടപാടിലെ സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍; വിമാന വില യുപിഎ കാലത്തേക്കാള്‍ കുറവെന്ന് പരാമര്‍ശം
യുപിഎ കാലത്തേക്കാള്‍ വിമാനങ്ങളുടെ അടിസ്ഥാന വിലയില്‍ കുറവുണ്ടെന്നതുള്‍പ്പെടെയുള്ള പരാമര്‍ശങ്ങളുമായി റാഫേല്‍ ഇടപാടി സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് റിപ്പോര്‍ട്ട് രാജ്യസഭയില്‍ വെച്ചു. യുപിഎ കാലത്തേക്കാള്‍ അടിസ്ഥാന വിലയില്‍ 2.86 ശതമാനം കുറവുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അതേസമയം വിമാനങ്ങളുടെ അന്തിമ വില എത്രയാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല.
Feb 13, 2019, 12:37 IST
| 
ന്യൂഡല്‍ഹി: യുപിഎ കാലത്തേക്കാള്‍ വിമാനങ്ങളുടെ അടിസ്ഥാന വിലയില്‍ കുറവുണ്ടെന്നതുള്‍പ്പെടെയുള്ള പരാമര്‍ശങ്ങളുമായി റാഫേല്‍ ഇടപാടി സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് റിപ്പോര്‍ട്ട് രാജ്യസഭയില്‍ വെച്ചു. യുപിഎ കാലത്തേക്കാള്‍ അടിസ്ഥാന വിലയില്‍ 2.86 ശതമാനം കുറവുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അതേസമയം വിമാനങ്ങളുടെ അന്തിമ വില എത്രയാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല.
റാഫേലിനേക്കാള് കുറഞ്ഞ വില മറ്റു കമ്പനികള്‍ വാഗ്ദാനം ചെയ്തില്ല. ഫ്രാന്‍സില്‍ നിര്‍മ്മിക്കുന്ന വിമാനങ്ങളുടെ വിലയില്‍ വ്യത്യാസമില്ല. പുതിയ കരാര്‍ അനുസരിച്ച് വിമാനങ്ങള്‍ വേഗത്തില്‍ ലഭ്യമാകും എന്നിങ്ങനെയാണ് പരാമര്‍ശങ്ങള്‍.