വാതുവെയ്പ്പ് കേസില്‍ കുറ്റം സമ്മതിച്ചത് ഡല്‍ഹി പോലീസിന്റെ മര്‍ദ്ദനം മൂലമെന്ന് ശ്രീശാന്ത്; പണം കരുതിയത് അനാഥാലയത്തിന് വേണ്ടി!

ഐപിഎല് വാതുവയ്പു കേസില് കുറ്റസമ്മതം നടത്തിയത് ഡല്ഹി പോലീസ് തന്നെ ക്രൂരമായി മര്ദ്ദിച്ചതിനാലാണെന്ന് ശ്രീശാന്ത്. സുപ്രീം കോടതിയിലാണ് ശ്രീശാന്തിന്റെ വിശദീകരണം. വാതുവയ്പുകേസില് ബിസിസിഐ ഏര്പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കിക്കിട്ടാനുള്ള ഹര്ജിയുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിന്റെ വെളിപ്പെടുത്തല്.
 | 
വാതുവെയ്പ്പ് കേസില്‍ കുറ്റം സമ്മതിച്ചത് ഡല്‍ഹി പോലീസിന്റെ മര്‍ദ്ദനം മൂലമെന്ന് ശ്രീശാന്ത്; പണം കരുതിയത് അനാഥാലയത്തിന് വേണ്ടി!

ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവയ്പു കേസില്‍ കുറ്റസമ്മതം നടത്തിയത് ഡല്‍ഹി പോലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചതിനാലാണെന്ന് ശ്രീശാന്ത്. സുപ്രീം കോടതിയിലാണ് ശ്രീശാന്തിന്റെ വിശദീകരണം. വാതുവയ്പുകേസില്‍ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കിക്കിട്ടാനുള്ള ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍.

ആജീവനാന്ത വിലക്ക് അഞ്ചു വര്‍ഷത്തെ വിലക്കാക്കി കുറയ്ക്കാന്‍ മാത്രമേ ശ്രീശാന്തിന് വാദിക്കാനാകൂവെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍, കെ.എം. ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. അതേസമയം, വാതുവയ്പു കേസുമായി ബന്ധപ്പെട്ട് ശ്രീശാന്തിന്റെ പെരുമാറ്റം മോശമായിരുന്നുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

ശ്രീശാന്ത് കൂടുതല്‍ പണം കയ്യില്‍ കരുതിയത് എന്തിനായിരുന്നുവെന്നും കോടതി ചോദിച്ചു. അത് അനാഥാലയത്തിനു നല്‍കാനാണെന്നായിരുന്നു ശ്രീശാന്തിന്റെ അഭിഭാഷകന്റെ മറുപടി. അധിക രേഖകള്‍ക്കു മറുപടി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിച്ച സുപ്രീംകോടതി, കേസ് രണ്ടാഴ്ചത്തേക്കു മാറ്റിവച്ചു.