വിമതര്‍ യോഗത്തിനെത്തിയില്ല; അയോഗ്യരാക്കാന്‍ ശുപാര്‍ശ, കര്‍ണാടക സര്‍ക്കാര്‍ തകര്‍ച്ചയിലേക്ക്

നിയമസഭാകക്ഷി യോഗത്തില് വിമത എംഎല്എമാര് പങ്കെടുത്തില്ല. കര്ണാടകയില് സഖ്യസര്ക്കാര് തകര്ച്ചയിലേക്ക്.
 | 
വിമതര്‍ യോഗത്തിനെത്തിയില്ല; അയോഗ്യരാക്കാന്‍ ശുപാര്‍ശ, കര്‍ണാടക സര്‍ക്കാര്‍ തകര്‍ച്ചയിലേക്ക്

ബംഗളൂരു: നിയമസഭാകക്ഷി യോഗത്തില്‍ വിമത എംഎല്‍എമാര്‍ പങ്കെടുത്തില്ല. കര്‍ണാടകയില്‍ സഖ്യസര്‍ക്കാര്‍ തകര്‍ച്ചയിലേക്ക്. രാജിവെച്ച എംഎല്‍എമാരെ അയോഗ്യരാക്കാന്‍ നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ സ്പീക്കര്‍ക്ക് ശുപാര്‍ശ നല്‍കി. 18 എംഎല്‍എമാരാണ് ഹാജരാകാതിരുന്നത്. ഇവരില്‍ ആറ് പേര്‍ നേതൃത്വത്തിന് വിശദീകരണം നല്‍കി. 12 പേരെ അയോഗ്യരാക്കാനാണ് ശുപാര്‍ശ.

അയോഗ്യരാക്കപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ മന്ത്രിപദവി വഹിക്കാനോ ഇവര്‍ക്ക് കഴിയില്ല. എന്നാല്‍ സമയം വൈകിയിട്ടില്ലെന്നും വിമതര്‍ക്ക് ഇനിയും മടങ്ങിവരാമെന്നും സിദ്ധരാമയ്യ യോഗത്തില്‍ പറഞ്ഞു. 14 കോണ്‍ഗ്രസ് എംഎല്‍എമാരാണ് ഇതുവരെ രാജിവെച്ചിരിക്കുന്നത്.

മുംബൈയില്‍ അജ്ഞാത കേന്ദ്രത്തില്‍ കഴിയന്ന ഏഴ് എംഎല്‍എമാരില്‍ ഒരാള്‍ പോലും യോഗത്തിനെത്തിയില്ല. ആദ്യം രാജിവച്ച ആനന്ദ് സിങ്, ഇന്നലെ വൈകിട്ട് രാജിവച്ച് ബിജെപി പക്ഷത്തേക്ക് മാറിയ റോഷന്‍ ബെയ്ഗ്, വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ച രമേശ് ജര്‍ക്കിഹോളി എന്നിവരും രാജി നല്‍കിയവരുടെ കൂട്ടത്തില്‍ പെടുന്നു.