സത്യപ്രതിജ്ഞയ്ക്ക് തിയതി പ്രഖ്യാപിച്ച് യെദിയൂരപ്പ; അയാള്‍ക്ക് ഭ്രാന്താണെന്ന് സിദ്ധരാമയ്യ

കര്ണാടകയില് സത്യപ്രതിജ്ഞയ്ക്ക് തിയതി പ്രഖ്യാപിച്ച് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്ത്ഥി ബി.എസ്.യെദിയൂരപ്പ. മെയ് 17ന് തന്റെ നേതൃത്വത്തിലുള്ള ബിജെപി സര്ക്കാര് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കുമെന്നാണ് സിദ്ധരാമയ്യ പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം യെദിയൂരപ്പയ്ക്ക് മാനസികരോഗമാണെന്നായിരുന്നു സിദ്ധരാമയ്യ പ്രതികരിച്ചത്. കോണ്ഗ്രസ് വന് ഭൂരിപക്ഷത്തോടെ അധികാരത്തില് തിരിച്ചെത്തുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
 | 

സത്യപ്രതിജ്ഞയ്ക്ക് തിയതി പ്രഖ്യാപിച്ച് യെദിയൂരപ്പ; അയാള്‍ക്ക് ഭ്രാന്താണെന്ന് സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാടകയില്‍ സത്യപ്രതിജ്ഞയ്ക്ക് തിയതി പ്രഖ്യാപിച്ച് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ്.യെദിയൂരപ്പ. മെയ് 17ന് തന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് സിദ്ധരാമയ്യ പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം യെദിയൂരപ്പയ്ക്ക് മാനസികരോഗമാണെന്നായിരുന്നു സിദ്ധരാമയ്യ പ്രതികരിച്ചത്. കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചാലുടന്‍ തന്നെ താന്‍ 15ന് പ്രധാനമന്ത്രിയെ കാണാന്‍ പോകുമെന്നും 17ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അദ്ദേഹത്തെയും മറ്റുള്ളരെയും ക്ഷണിക്കുമെന്നുമാണ് യെദിയൂരപ്പ പറഞ്ഞത്. 145 മുതല്‍ 150 സീറ്റുകള്‍ വരെ തങ്ങള്‍ നേടുമെന്നും യെദിയൂരപ്പ അവകാശപ്പെട്ടു. വൈകുന്നേരത്തെ എക്‌സിറ്റ് പോളുകള്‍ എന്തു പറയുന്നുവെന്ന് നിങ്ങള്‍ക്ക് കാണാമെന്നും ശിക്കാരിപുരയില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായ അദ്ദേഹം പറഞ്ഞിരുന്നു.

225 സീറ്റുകളാണ് കര്‍ണ്ണാടക നിയമസഭയിലുള്ളത്. രണ്ടിടത്ത് തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. ബംഗളൂരുവിലെ ഫ്‌ളാറ്റില്‍ നിന്നു തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ആര്‍.ആര്‍ നഗറിലെ വോട്ടെടുപ്പ് 28ലേക്കു മാറ്റിവെച്ചു. ഇവിടെ 31നാണു വോട്ടെണ്ണല്‍. ബി.ജെ.പി സ്ഥാനാര്‍ഥി പ്രചാരണത്തിനിടെ മരിച്ചതിനാല്‍ ജയനഗര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പും മാറ്റിവച്ചിരിക്കുകയാണ്.