മോദി ധ്യാനം നാളെ രാവിലെ വരെ! ക്യാമറകള്‍ മടക്കി അയച്ചു

കേദാര്‍നാഥ്: പ്രധാനമന്ത്രി നരേന്ദ്ര മോഡി കേദാര്‍നാഥിലെ ഗുഹയില്‍ നാളെ രാവിലെ വരെ ഏകാന്ത ധ്യാനത്തിലായിരിക്കുമെന്ന് അറിയിപ്പ്. ഏതാനും മണിക്കൂറുകള്‍ മാത്രമായിരിക്കുമെന്ന് നേരത്തേ അറിയിച്ച ഏകാന്ത ധ്യാനമാണ് നീട്ടിയിരിക്കുന്നത്. ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ എല്ലാവരെയും ഒഴിവാക്കിയാണ് പ്രധാനമന്ത്രി ഗുഹയില്‍ ധ്യാനമിരിക്കുന്നത്.
സമുദ്രനിരപ്പില്‍ നിന്ന് 12200 അടി ഉയരത്തിലുള്ള ദുദ്ര ഗുഹയിലാണ് ഏകാന്ത ധ്യാനം. ഇതിന്റെ പരിസരത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേദാര്‍നാഥ് ക്ഷേത്രത്തില്‍ പൂജകളും പ്രാര്‍ത്ഥനകള്‍ക്കുമായി രണ്ട് ദിവസമാണ് മോദി
ചെലവഴിക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്‍പ് മോദി കൂടുതല്‍ തീര്‍ത്ഥയാത്രകള്‍ നടത്തുമെന്നാണ് അഭ്യൂഹങ്ങള്‍. കേദാര്‍ നാഥ് ക്ഷേത്രത്തിന് സമീപത്തുള്ള ഗുഹയില്‍ തപസിരിക്കുന്ന മോദിയുടെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.