തീവണ്ടി യാത്രക്കിടെ പത്ത് ബിഎസ്എഫ് ജവാന്മാരെ കാണാതായി; അട്ടിമറിയെന്ന് സംശയം

തീവണ്ടി യാത്രക്കിടെ പത്ത് ബിഎസ്എഫ് ജവാന്മാരെ കാണാതായി. പശ്ചിമ ബംഗാളില്നിന്ന് ജമ്മു കശ്മീരിലേക്ക് സ്പെഷല് ട്രെയിനില് യാത്ര ചെയ്യുകയായിരുന്ന സൈനികരെയാണ് കാണാതായിരിക്കുന്നത്. ഇവര് എവിടെയാണെന്നതിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. റെയില്വേ പോലീസിന്റെ നേതൃത്വത്തില് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 | 

തീവണ്ടി യാത്രക്കിടെ പത്ത് ബിഎസ്എഫ് ജവാന്മാരെ കാണാതായി; അട്ടിമറിയെന്ന് സംശയം

കൊല്‍ക്കത്ത: തീവണ്ടി യാത്രക്കിടെ പത്ത് ബിഎസ്എഫ് ജവാന്മാരെ കാണാതായി. പശ്ചിമ ബംഗാളില്‍നിന്ന് ജമ്മു കശ്മീരിലേക്ക് സ്പെഷല്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന സൈനികരെയാണ് കാണാതായിരിക്കുന്നത്. ഇവര് എവിടെയാണെന്നതിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. റെയില്‍വേ പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാളിലെ ബര്‍ധമാനിനും ബിഹാറിലെ ധന്‍ബാദിനും ഇടയില്‍ വെച്ചാണ് സൈനികര്‍ അപ്രത്യക്ഷമായിരിക്കുന്നത്. തട്ടിക്കൊണ്ടുപോയതാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കാണാതായ ജവാന്മാരുടെ കമാന്‍ഡര്‍, ദീന്‍ദയാല്‍ ഉപാധ്യായ വിഷയത്തില്‍ അടിയന്തര ഇടപെടലുണ്ടാവണമെന്ന് ആവശ്യപ്പെട്ടു. സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമേ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളു.

83 ബിഎസ്എഫ് ജവാന്മാരാണ് ജമ്മു കശ്മീരിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനില്‍ യാത്ര ചെയ്തിരുന്നത്. ഇതില്‍ പത്തുപേര്‍, ധന്‍ബാദിനും ബര്‍ധമാനിനും ഇടയില്‍ വെച്ച് അപ്രത്യക്ഷരായി. സൈനികരുടെ എണ്ണമെടുത്തപ്പോഴാണ് പത്ത് പേരെ കാണാനില്ലെന്ന കാര്യം മനസിലായത്. ഉടന്‍ തന്നെ പരാതി നല്‍കുകയും ചെയ്തു.