സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം; ഭരണഘടനാ ഭേദഗതി കൊണ്ടുവരും

മുന്നാക്ക സമുദായത്തില്പ്പെട്ടവര്ക്ക് സാമ്പത്തിക സംവരണം നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്ക്കാര്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നാക്ക സമുദായക്കാര്ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏര്പ്പെടുത്താനാണ് തീരുമാനം. പ്രധാനമന്ത്രി വിളിച്ചു ചേര്ത്ത അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരും.
 | 
സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം; ഭരണഘടനാ ഭേദഗതി കൊണ്ടുവരും

ന്യൂഡല്‍ഹി: മുന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് സാമ്പത്തിക സംവരണം നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക സമുദായക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനാണ് തീരുമാനം. പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരാനാണ് നീക്കം.

എട്ടു ലക്ഷത്തിനു താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കായിരിക്കും സംവരണം ലഭ്യമാക്കുക. സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനം സംവരണം ഇവര്‍ക്ക് ലഭിക്കും. സര്‍ക്കാര്‍ ജോലികളില്‍ 50 ശതമാനത്തില്‍ കൂടുതല്‍ സംവരണം നല്‍കാന്‍ പാടില്ലെന്നാണ് സുപ്രീംകോടതി വിധി. ഇതിനെ മറികടന്ന് 60 ശതമാനം സംവരണമാക്കാനാണ് ഭരണഘടനാ ഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്.

പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ ഈ ബില്ല് നാളെത്തന്നെ അവതരിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്. സവര്‍ണ സമുദായങ്ങള്‍ സംവരണത്തെ എതിര്‍ക്കില്ല എന്നതിനാല്‍ പ്രതിപക്ഷത്തിന് വന്‍ പ്രതിസന്ധിയായിരിക്കും ഈ ബില്ല് സൃഷ്ടിക്കുക. ദളിത്-ന്യൂനപക്ഷ-ഒബിസി ആഭിമുഖ്യമുള്ള പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ക്കും.

എന്നാല്‍ സിപിഎം ഉള്‍പ്പെടെയുള്ള പല രാഷ്ട്രീയ കക്ഷികളും സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്ന നിലപാട് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയില്‍ ബില്ലിന് അംഗീകാരം ലഭിച്ചില്ലെങ്കില്‍ ബിജെപി അത് രാഷ്ടീയ ആയുധമാക്കാനും ഇടയുണ്ട്.