അനുവാദമില്ലാതെ മാമ്പഴം പറിച്ചെന്ന് ആരോപിച്ച് പത്തുവയസുകാരനെ വെടിവെച്ച് കൊന്നു

അനുവാദമില്ലാതെ തോട്ടത്തില് കയറി മാമ്പഴം പറിച്ചെന്ന് ആരോപിച്ച് പത്തുവയസുകാരനെ വെടിവെച്ച് കൊന്നു. ബീഹാറിലെ പത്രഹാ ഗ്രാമത്തിലാണ് സംഭവം. അതേസമയം തോട്ടത്തിനടുത്ത് കൂടെ പോകുകയായിരുന്ന മകനെ സെക്യൂരിറ്റി ജീവനക്കാരന് വെടിവെക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് പറഞ്ഞു.
 | 

അനുവാദമില്ലാതെ മാമ്പഴം പറിച്ചെന്ന് ആരോപിച്ച് പത്തുവയസുകാരനെ വെടിവെച്ച് കൊന്നു

പാട്‌ന: അനുവാദമില്ലാതെ തോട്ടത്തില്‍ കയറി മാമ്പഴം പറിച്ചെന്ന് ആരോപിച്ച് പത്തുവയസുകാരനെ വെടിവെച്ച് കൊന്നു. ബീഹാറിലെ പത്രഹാ ഗ്രാമത്തിലാണ് സംഭവം. അതേസമയം തോട്ടത്തിനടുത്ത് കൂടെ പോകുകയായിരുന്ന മകനെ സെക്യൂരിറ്റി ജീവനക്കാരന്‍ വെടിവെക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് പറഞ്ഞു.

തലയ്ക്കാണ് വെടിയേറ്റിരിക്കുന്നത്. കുട്ടിയുടെ മരണവിവരം വാര്‍ത്തയായതോടെ തോട്ടത്തിന്റെ കാവല്‍ക്കാരന്‍ രാംശിഷ് യാദവ് ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാള്‍ മദ്യലഹരിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുട്ടിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന തോക്ക് കണ്ടെടുത്തിട്ടുണ്ട്.

തോട്ടത്തിന്റെ ചുറ്റുമതിലിനോട് ചേര്‍ന്ന് കുട്ടികളുടെ കളിസ്ഥലമുണ്ടായിരുന്നു. ഇവിടെ നിന്ന് ധാരാളം കുട്ടികള്‍ തോട്ടത്തിന് സമീപത്തുകൂടി പോകാറുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു.