കാശ്മീരില്‍ 100 കമ്പനി പാരമിലിട്ടറി സേനയെ വിന്യസിച്ചു; വ്യാപക റെയ്ഡ്, വിഘടനവാദി നേതാക്കള്‍ കസ്റ്റഡിയില്‍

ജമ്മു കാശ്മീരില് അടിയന്താരവസ്ഥയ്ക്ക് സമാന സാഹചര്യം നിലനില്ക്കുന്നതായി റിപ്പോര്ട്ടുകള്. സംസ്ഥാന വ്യാപകമായി റെയ്ഡുകള് നടക്കുകയാണ്. വിഘടനവാദികളുടെ ഓഫീസുകള് ഉള്പ്പെടെ കഴിഞ്ഞ ദിവസം റെയ്ഡ് ചെയ്തിരുന്നു. 100 കമ്പനി പാരമിലിട്ടറി സൈനിക വിഭാഗത്തെയാണ് ഇന്ന് ജമ്മു കാശ്മീരില് വിന്യസിച്ചിരിക്കുന്നത്. അടിയന്തര നോട്ടീസ് ലഭിച്ചതിന്റെ അടിസ്ഥാനത്തില് ഇവര് ശ്രീനഗറിലേക്ക് വ്യോമ മാര്ഗം എത്തുകയായിരുന്നു. നിലവില് കൂടുതല് സ്ഥലങ്ങളില് റെയ്ഡുകള് നടത്താന് സൈന്യം തയ്യാറെടുക്കുന്നതായിട്ടാണ് സൂചന.
 | 
കാശ്മീരില്‍ 100 കമ്പനി പാരമിലിട്ടറി സേനയെ വിന്യസിച്ചു; വ്യാപക റെയ്ഡ്, വിഘടനവാദി നേതാക്കള്‍ കസ്റ്റഡിയില്‍

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ അടിയന്താരവസ്ഥയ്ക്ക് സമാന സാഹചര്യം നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സംസ്ഥാന വ്യാപകമായി റെയ്ഡുകള്‍ നടക്കുകയാണ്. വിഘടനവാദികളുടെ ഓഫീസുകള്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം റെയ്ഡ് ചെയ്തിരുന്നു. 100 കമ്പനി പാരമിലിട്ടറി സൈനിക വിഭാഗത്തെയാണ് ഇന്ന് ജമ്മു കാശ്മീരില്‍ വിന്യസിച്ചിരിക്കുന്നത്. അടിയന്തര നോട്ടീസ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ ശ്രീനഗറിലേക്ക് വ്യോമ മാര്‍ഗം എത്തുകയായിരുന്നു. നിലവില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ റെയ്ഡുകള്‍ നടത്താന്‍ സൈന്യം തയ്യാറെടുക്കുന്നതായിട്ടാണ് സൂചന.

വെള്ളിയാഴ്ച്ച രാത്രി നടത്തിയ റെയ്ഡിനിടെ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിനെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ ജമാഅത്തെ ഇസ്‌ലാമി നേതാവ് അബ്ദുല്‍ ഹാമിദ് ഫയാസ് ഉള്‍പ്പെടെയുള്ളവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി സന്ധി ചെയ്ത് പ്രവര്‍ത്തിക്കുന്ന നേതാക്കളെ അറസ്റ്റ് ചെയ്യുമെന്ന് നേരത്തെ ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് പ്രഖ്യാപിച്ചിരുന്നു. പുല്‍വാമ ആക്രമണത്തിന് പിന്നാലെ യാസിന്‍ മാലിക്, സയ്യിദ് അലി ഷാ ഗിലാനി, ഷബിര്‍ ഷാ, സലീം ഗിലാനി എന്നിവരുള്‍പ്പെട്ട കശ്മീരിലെ വിഘടനവാദി നേതാക്കള്‍ക്ക് നല്‍കിയിരുന്ന പ്രത്യേക സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

പുല്‍വാമ ആക്രമണത്തിന് പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി നേരത്തെ ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദ് വ്യക്തമാക്കിയിരുന്നു. ചാവേര്‍ സ്‌ഫോടനം ആസൂത്രണം ചെയ്ത കാമന്‍ഡര്‍ ഉള്‍പ്പെടെ രണ്ട് പേരെ സൈന്യം നേരത്തെ വധിച്ചിരുന്നു. പാക് പിന്തുണയോടെയാണ് ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഇന്ത്യയുടെ പ്രധാന ആരോപണം.