ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ വെച്ച് ശ്വാസം തടസം നേരിട്ട കുട്ടി മരിച്ചു

ഖത്തര് എയര്വേയഴ്സ് വിമാനത്തില് വെച്ച് ശ്വാസം തടസം നേരിട്ട കുട്ടി മരിച്ചു. ഹൈദരാബാദ് സ്വദേശികളുടെ 11 മാസം മാത്രം പ്രായമുള്ള ആണ്കുട്ടിയാണ് മരണപ്പെട്ടത്. ഖത്തര് എയര്വേയ്സിന്റെ ഫ്ളൈറ്റ് എസ് ആര് 500ലാണ് അപകടം സംഭവിച്ചത്. ദോഹയില് നിന്ന് ഇന്നലെ പുലര്ച്ചെയാണ് വിമാനം ഹൈദരാബാദിലേക്ക് പുറപ്പെടുന്നത്. വിമാനം ഇറങ്ങാന് മിനിറ്റുകള് ബാക്കിയുള്ളപ്പോള് കുട്ടിക്ക ശക്തമായ ശ്വാസതടസമുണ്ടായതായി മാതാപിതാക്കള് പറഞ്ഞു.
 | 

ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ വെച്ച് ശ്വാസം തടസം നേരിട്ട കുട്ടി മരിച്ചു

ഹൈദരാബാദ്: ഖത്തര്‍ എയര്‍വേയഴ്‌സ് വിമാനത്തില്‍ വെച്ച് ശ്വാസം തടസം നേരിട്ട കുട്ടി മരിച്ചു. ഹൈദരാബാദ് സ്വദേശികളുടെ 11 മാസം മാത്രം പ്രായമുള്ള ആണ്‍കുട്ടിയാണ് മരണപ്പെട്ടത്. ഖത്തര്‍ എയര്‍വേയ്സിന്റെ ഫ്ളൈറ്റ് എസ് ആര്‍ 500ലാണ് അപകടം സംഭവിച്ചത്. ദോഹയില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് വിമാനം ഹൈദരാബാദിലേക്ക് പുറപ്പെടുന്നത്. വിമാനം ഇറങ്ങാന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോള്‍ കുട്ടിക്ക ശക്തമായ ശ്വാസതടസമുണ്ടായതായി മാതാപിതാക്കള്‍ പറഞ്ഞു.

വിമാനത്തിലെ ജീവനക്കാരെ സംഭവം അറിയിച്ചിരുന്നു. തുടര്‍ന്ന് വിമാനമിറങ്ങുമ്പോള്‍ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റാനുള്ള സജ്ജീകരണങ്ങള്‍ തയ്യാറാക്കിയെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. ശ്വാസതടസം ഉണ്ടായതിന് കാരണമെന്താണെന്ന് വ്യക്തമായി
ട്ടില്ല. പരിശോധനകള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം മാതാപിതാക്കള്‍ക്ക് വിട്ടുനല്‍കി.