ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ചനിലയില്‍; കൂട്ടക്കൊലയെന്ന് സംശയം

ഒരു കുടുംബത്തിലെ 11 പേരെ മരിച്ചനിലയല് കണ്ടെത്തി. വടക്കന് ഡല്ഹിയിലെ ബുരാരി മേഖലയില് പ്ലൈവുഡ് വ്യാപാരം നടത്തുന്ന കുടുംബത്തിലുള്ളവരെയാണ് മരിച്ച നിലയില് കണ്ടെത്തിയിരിക്കുന്നു. സംഭവത്തില് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെന്ട്രല് റേഞ്ച് ജോയിന്റ് പൊലീസ് കമ്മിഷണര് രാജേഷ് ഖുറാനയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക.
 | 

ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ചനിലയില്‍; കൂട്ടക്കൊലയെന്ന് സംശയം

ന്യൂഡല്‍ഹി: ഒരു കുടുംബത്തിലെ 11 പേരെ മരിച്ചനിലയല്‍ കണ്ടെത്തി. വടക്കന്‍ ഡല്‍ഹിയിലെ ബുരാരി മേഖലയില്‍ പ്ലൈവുഡ് വ്യാപാരം നടത്തുന്ന കുടുംബത്തിലുള്ളവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെന്‍ട്രല്‍ റേഞ്ച് ജോയിന്റ് പൊലീസ് കമ്മിഷണര്‍ രാജേഷ് ഖുറാനയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക.

രാവിലെ ആറ് മണിക്ക് തന്നെ തുറക്കുന്ന പ്ലൈവുഡ് കട രാവിലെ തുറന്ന് കാണാത്തതിനെ തുടര്‍ന്ന് പ്രദേശവാസികളില്‍ ചിലര്‍ വീട്ടിലെത്തിയതോടെയാണ് മരണവിവരം മനസിലാകുന്നത്. ചിലരെ തൂങ്ങി മരിച്ച നിലയിലും ചിലരെ നിലത്ത് കൈയും കാലും കെട്ടിയിട്ട നിലയിലുമാണ് കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ യാതൊന്നും പറയാന്‍ കഴിയില്ലെന്നും കൊലപാതകമാണെന്ന് പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കൂട്ട ആത്മഹത്യയ്ക്കുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.

മരിച്ചവരില്‍ ഏഴുപേരും സ്ത്രീകളാണ്. മൂന്ന് കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. അയല്‍വാസികളെയും ഇവരുടെ സ്ഥാപനത്തിലെ പ്രധാന ഉപഭോക്താക്കളെയും ചോദ്യം ചെയ്ത് വരികയാണ്.