കര്‍ണാടകയില്‍ 14 എംഎല്‍എമാരെക്കൂടി അയോഗ്യരാക്കി സ്പീക്കര്‍; കര്‍ണാടകയില്‍ നാടകം തീരുന്നില്ല

കര്ണാടകയില് 14 വിമത എംഎല്എമാര്ക്ക് കൂടി അയോഗ്യത നല്കി സ്പീക്കര്.
 | 
കര്‍ണാടകയില്‍ 14 എംഎല്‍എമാരെക്കൂടി അയോഗ്യരാക്കി സ്പീക്കര്‍; കര്‍ണാടകയില്‍ നാടകം തീരുന്നില്ല

ബംഗളൂരു: കര്‍ണാടകയില്‍ 14 വിമത എംഎല്‍എമാര്‍ക്ക് കൂടി അയോഗ്യത നല്‍കി സ്പീക്കര്‍. തിങ്കളാഴ്ച യെഡിയൂരപ്പ വിശ്വാസവോട്ട് തേടാനിരിക്കെയാണ് വിമതര്‍ അയോഗ്യരാക്കപ്പെട്ടിരിക്കുന്നത്. 11 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരും അയോഗ്യരാക്കപ്പെട്ടു. മൂന്ന് പേരെ നേരത്തേ തന്നെ അയോഗ്യരാക്കിയിരുന്നു.

17 എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസും ജെഡിഎസും സ്പീക്കര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു. സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ബിജെപി നീക്കത്തിന് തിരിച്ചടിയായിരിക്കുകയാണ് പുതിയ നീക്കം. മൂന്ന് എംഎല്‍മാരെ അയോഗ്യരാക്കിയാല്‍ മുംബൈയില്‍ കഴിയുന്ന എംഎല്‍എമാര്‍ തിരികെ വരുമെന്നായിരുന്നു കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം പ്രതീക്ഷിച്ചത്.

ബിജെപി സര്‍ക്കാരിന് പിന്തുണ നല്‍കില്ലെന്ന് ഇതിനിടെ ജെഡിഎസ് വ്യക്തമാക്കി. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ബിജെപിക്ക് പിന്തുണ നല്‍കണമെന്ന് ഒരു വിഭാഗം എംഎല്‍എമാര്‍ ആവശ്യപ്പെട്ടുവെന്നും തീരുമാനം എടുക്കാന്‍ കുമാരസ്വാമിയെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും എംഎല്‍എമാരിലൊരാളായ ദേവഗൗഡ പറഞ്ഞിരുന്നു.