യുപിയില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്നു

പെണ്കുട്ടിയുടെ പിതാവിന്റെ പരാതിയില് കണ്ടാലറിയാവുന്ന ഏഴ് പേര്ക്കെതിരെ കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്.
 | 
യുപിയില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്നു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം തീവെച്ചു കൊന്നു. 14 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെയാണ് ഏഴ് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. മുസാഫിര്‍ ജില്ലയിലാണ് രാജ്യത്തെ ഞെട്ടിച്ച അരുകൊല നടന്നത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന ഏഴ് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വലിയ പോലീസ് സന്നാഹം എത്തിച്ചേര്‍ന്നിട്ടുണ്ട്.

സുഖമില്ലാതെ സ്വന്തം വീട്ടില്‍ കഴിയുന്ന ഭാര്യയെ സന്ദര്‍ശിക്കാനായി പോയി തിരിച്ചുവന്ന സമയത്താണ് മകളെ ഒരുസംഘം ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന് പിതാവ് പറയുന്നു. ഈ സമയത്ത് വീട്ടില്‍ പെണ്‍കുട്ടിയും സഹോദരനും മാത്രമെ ഉണ്ടായിരുന്നുള്ളു. സഹോദരനെയും അക്രമികള്‍ മര്‍ദ്ദിച്ചിട്ടുണ്ട്. പെണ്‍കുട്ടി സമീപത്തെ ഒരു ഇഷ്ടിക ഫാക്ടറിയില്‍ ജോലിക്ക് പോകുന്നുണ്ട്. അവിടുള്ള ഏഴ് പേരാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് സഹോദരന്‍ മൊഴി നല്‍കിയിട്ടുണ്ട്.

ഫാക്ടറിയുടെ ഉടമ, അക്കൗണ്ടന്റ് ജോലിക്കാരായ അഞ്ച് പേര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ എല്ലാവരും ഒളിവിലാണ്. യു.പിയില്‍ സമീപകാലത്ത് പെണ്‍കുട്ടികള്‍ക്കെതിരെ അക്രമങ്ങളുടെ നിരക്ക് ഇരട്ടിയിലധികം വര്‍ധിച്ചിട്ടുണ്ട്. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ പോലീസ് വിഴ്ച്ച വരുത്തുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.