കര്‍ണാടകയില്‍ ബിജെപി എംഎല്‍എമാരെ റാഞ്ചാന്‍ തന്ത്രവുമായി കോണ്‍ഗ്രസ്; 15 പേര് കോണ്‍ഗ്രസിലെത്തിയേക്കും
ബംഗുളുരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ വഴിത്തിരിവുണ്ടാക്കുന്ന നീക്കങ്ങളുമായി കോണ്‍ഗ്രസ്. ബിജെപി പാളയത്തില്‍ നിന്ന് 15 എംഎല്‍എമാരെ കോണ്‍ഗ്രസ് റാഞ്ചുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജെഡിഎസ് എംഎല്‍എമാരെ ബിജെപി പണം നല്കി രാജിവെപ്പിക്കാന്‍ സമ്മര്‍ദ്ദതന്ത്രം പ്രയോഗിക്കുന്നുവെന്ന വാര്ത്തകളിക്കിടെയാണ് പുതിയ സംഭവ വികാസങ്ങള്‍. ആരൊക്കെയാണ് കോണ്‍ഗ്രസുമായി ഉടമ്പടിയുണ്ടാക്കിയതെന്ന് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരുടെ യോഗത്തില്‍ നിന്ന് രണ്ടു പേര് വിട്ടുനിന്നതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ബിജെപിയുടെ അതേ തന്ത്രം തിരിച്ചു പയറ്റനാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ തീരുമാനം. എന്തുവിലകൊടുത്തും ഭരണം പിടിക്കുമെന്ന് നേരത്തെ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കിയിരുന്നു.
ജെഡിഎസ്-കോണ്‍ഗ്രസ് എംഎല്‍എമാരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മറ്റുന്നത് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ദേവ ഗൗഡയും സിദ്ധരാമ്മയയും മുതിര്‍ന്നേക്കുമെന്നാണ് സൂചന. ഗോവയും മണിപ്പൂരും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കോണ്‍ഗ്രസിന് ഭരിക്കാന്‍ സാധിച്ചിരുന്നില്ല. ഇവിടെങ്ങളില്‍ ബിജെപിയുടെ തന്ത്രങ്ങള്‍ വിജയിക്കുകയായിരുന്നു.