മഹാരാഷ്ട്രയില്‍ സൈനിക വാഹനത്തിനു നേരെ മാവോയിസ്റ്റ് ആക്രമണം; 15 സൈനികര്‍ കൊല്ലപ്പെട്ടു

മഹാരാഷ്ട്രയില് സൈനിക വാഹനത്തിനു നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില് 15 സൈനികര് കൊല്ലപ്പെട്ടു.
 | 
മഹാരാഷ്ട്രയില്‍ സൈനിക വാഹനത്തിനു നേരെ മാവോയിസ്റ്റ് ആക്രമണം; 15 സൈനികര്‍ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയില്‍ സൈനിക വാഹനത്തിനു നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടു. ഗഡ്ചിറോളിയിലാണ് സംഭവമുണ്ടായത്. ഐഇഡി സ്‌ഫോടനമാണ് വാഹനത്തിനു നേരെയുണ്ടായത്. സൈനികര്‍ പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു സ്‌ഫോടനം.

സൈനികരും വാഹനത്തിന്റെ ഡ്രൈവറുമാണ് കൊല്ലപ്പെട്ടവര്‍. വാഹനം സ്‌ഫോടനത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു. വാഹനത്തില്‍ 16 പേരായിരുന്നു ഉണ്ടായിരുന്നത്. പ്രദേശത്ത് റോഡു നിര്‍മാണത്തിന് എത്തിച്ച 27 യന്ത്രങ്ങള്‍ ഇന്ന് രാവിലെ മാവോയിസ്റ്റുകള്‍ തീയിട്ട് നശിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കൂടുതല്‍ സൈനികരെ പ്രദേശത്തേക്ക് നിയോഗിച്ചത്.

തെരഞ്ഞെടുപ്പു ദിവസം പോളിംഗ് ബൂത്തിനു നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയിരുന്നുവെങ്കിലും ആര്‍ക്കും പരിക്കേറ്റിരുന്നില്ല. അതിനു ശേഷമാണ് സൈനികരെ ലക്ഷ്യമിട്ട് ആക്രമണം ഉണ്ടായിരിക്കുന്നത്.