ഹരിയാനയില്‍ നിര്‍ഭയ മോഡല്‍ പീഡനം; മരിച്ചത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി

ഹരിയാനയില് ബലാല്സംഗത്തിന് ഇരയായി മരിച്ച പെണ്കുട്ടി നേരിട്ടത് നിര്ഭയ മോഡല് പീഡനമെന്ന് റിപ്പോര്ട്ട്. ജിന്ദ് ജില്ലയില് ശനിയാഴ്ച വൈകിട്ടാണ് പത്താം ക്ലാസ് വിദ്യാര്ത്ഥിനിയെ ബലാല്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയത്. മൃതദേഹം പരിശോധിച്ച ഫൊറന്സിക് വിഭാഗം തലവന് ഡോ.എസ്.കെ.ധത്തര്വാളിന്റെ റിപ്പോര്ട്ടിലാണ് പെണ്കുട്ടി ക്രൂര പീഡനത്തിനാണ് ഇരയായതെന്ന് കണ്ടെത്തിയത്.
 | 

ഹരിയാനയില്‍ നിര്‍ഭയ മോഡല്‍ പീഡനം; മരിച്ചത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി

ചണ്ഡീഗഡ്: ഹരിയാനയില്‍ ബലാല്‍സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടി നേരിട്ടത് നിര്‍ഭയ മോഡല്‍ പീഡനമെന്ന് റിപ്പോര്‍ട്ട്. ജിന്ദ് ജില്ലയില്‍ ശനിയാഴ്ച വൈകിട്ടാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പരിശോധിച്ച ഫൊറന്‍സിക് വിഭാഗം തലവന്‍ ഡോ.എസ്.കെ.ധത്തര്‍വാളിന്റെ റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി ക്രൂര പീഡനത്തിനാണ് ഇരയായതെന്ന് കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ മുഖം, തല, നെഞ്ച്, കൈകള്‍ എന്നിവിടങ്ങളിലായി 19 മുറിവുകളുണ്ടെന്ന് പരിശോധനാ ഫലം പറയുന്നു. ആന്തരികാവയവങ്ങളിലും സ്വകാര്യ ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൂര്‍ത്ത വസ്തുക്കള്‍ പ്രതികള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ കയറ്റിയിരിക്കാമെന്നും നെഞ്ചില്‍ കയറിയിരുന്നതിന്റെ സൂചനയാണ് തകര്‍ന്ന ശ്വാസകോശം നല്‍കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുട്ടിയുടെ ആന്തരാവയവങ്ങള്‍ പാടെ തകര്‍ന്ന നിലയിലാണെന്നും കണ്ടെത്തിയിട്ടുണ്ട്.

20 വയസുള്ള യുവാവിനൊപ്പമാണ് പെണ്‍കുട്ടിയെ കാണാതായതെന്നാണ് വീട്ടുകാര്‍ പരാതി നല്‍കിയത്. എന്നാല്‍ ഇയാള്‍ക്ക് കേസുമായി നേരിട്ട് ബന്ധമൊന്നും ഇല്ലെന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ വിസമ്മതിച്ചെങ്കിലും പിന്നീട് മന്ത്രി കെ.കെ.ബേദി ഇവരുടെ ആവശ്യങ്ങള്‍ അംഗകരിച്ച ശേഷം മൃതദേഹം ഏറ്റുവാങ്ങി.