മാലമോഷ്ടാക്കളെ പിടികൂടുന്നതിനിടയില്‍ പതിനഞ്ചുകാരന് വെടിയേറ്റു

മാലമോഷ്ടാക്കള് പതിനഞ്ചുകാരെ വെടിവെച്ചു വീഴ്ത്തി. ശനിയാഴ്ച രാവിലെ ജമ്മു കശ്മീരിലെ ഷാലിമാര് ബാഗിന് സമീപത്താണ് സംഭവം. തെരുവില് ഇളനീര് വില്പ്പനക്കാരനായ രോഹിതിനാണ് വെടിയേറ്റത്. രോഹിതിനെ സഫ്ദര്ജങ്ങ് ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടനില തരണം ചെയ്തതായി ഡോക്ടര്മാര് അറിയിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 | 

മാലമോഷ്ടാക്കളെ പിടികൂടുന്നതിനിടയില്‍ പതിനഞ്ചുകാരന് വെടിയേറ്റു

ജമ്മു: മാലമോഷ്ടാക്കള്‍ പതിനഞ്ചുകാരെ വെടിവെച്ചു വീഴ്ത്തി. ശനിയാഴ്ച രാവിലെ ജമ്മു കശ്മീരിലെ ഷാലിമാര്‍ ബാഗിന് സമീപത്താണ് സംഭവം. തെരുവില്‍ ഇളനീര്‍ വില്‍പ്പനക്കാരനായ രോഹിതിനാണ് വെടിയേറ്റത്. രോഹിതിനെ സഫ്ദര്‍ജങ്ങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബൈക്കിലെത്തിയ മോഷ്ടാക്കളുടെ സംഘം രോഹിത്തിന്റെ തൊട്ടടുത്ത് നിന്ന വ്യക്തിയുടെ മാല തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് വെടിവെച്ചത്. രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമികളുടെ ബൈക്കിന് മുന്നിലേക്ക് രോഹിത് ചാടി വീഴുകയായിരുന്നു. തുടര്‍ന്ന് ബൈക്കില്‍ നിന്നും നിലത്തുവീണ രോഹിത് അക്രമികളുമായി ഏറ്റുമുട്ടി. രക്ഷപ്പെടാനാവാതിരുന്ന മോഷ്ടാക്കള്‍ വെടിവെക്കുകയായിരുന്നു.

ഉടന്‍ പോലീസെത്തിയെങ്കിലും അക്രമികള്‍ രക്ഷപ്പെട്ടു. ഇവരെക്കുറിച്ച് സൂചനകള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു. തോളെല്ലിനാണ് വെടിയേറ്റിരിക്കുന്നത്. തക്ക സമയത്ത് ആശുപത്രിയിലെത്തിച്ചതിനാലാണ് ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.