അതിശൈത്യം; ഹിമാചലില്‍ 10 വിദേശികള്‍ ഉള്‍പ്പെടെ 16 പേരെ കാണാതായി

ഹിമാചല് പ്രദേശില് ട്രക്കിംഗിന് പോയ 16 വിനോദ സഞ്ചാരികളെ കണാതായി. കഴിഞ്ഞ രണ്ട് ആഴ്ച്ചയായി സംസ്ഥാനത്ത് കനത്ത മഞ്ഞ് വീഴ്ച്ചയും മഴയും തുടരുകയാണ്. ചംമ്പ ജില്ലയില് ട്രക്കിംഗ് നടത്തുന്നതിനിടെയാണ് 10 വിദേശികള് ഉള്പ്പെടെ 16 പേരെ കാണാതായിരിക്കുന്നത്. വിദഗ്ദ്ധ സംഘം ഇവര്ക്കായി തെരച്ചില് ആരംഭിച്ചിട്ടുണ്ട്. ഈ വര്ഷം സാധാരണ സമയത്തേക്കാളും നേരത്തെ തന്നെ സംസ്ഥാനത്ത് അതിശൈത്യം ആരംഭിച്ചിരുന്നു. മണാലി മുതല് ലേ ലഡാക്ക് വരെയുള്ള മലനിരകളിലൂടെയുള്ള സാഹസിക യാത്ര നിരോധിച്ചിട്ടുണ്ട്.
 | 

അതിശൈത്യം; ഹിമാചലില്‍ 10 വിദേശികള്‍ ഉള്‍പ്പെടെ 16 പേരെ കാണാതായി

ചംമ്പ: ഹിമാചല്‍ പ്രദേശില്‍ ട്രക്കിംഗിന് പോയ 16 വിനോദ സഞ്ചാരികളെ കണാതായി. കഴിഞ്ഞ രണ്ട് ആഴ്ച്ചയായി സംസ്ഥാനത്ത് കനത്ത മഞ്ഞ് വീഴ്ച്ചയും മഴയും തുടരുകയാണ്. ചംമ്പ ജില്ലയില്‍ ട്രക്കിംഗ് നടത്തുന്നതിനിടെയാണ് 10 വിദേശികള്‍ ഉള്‍പ്പെടെ 16 പേരെ കാണാതായിരിക്കുന്നത്. വിദഗ്ദ്ധ സംഘം ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം സാധാരണ സമയത്തേക്കാളും നേരത്തെ തന്നെ സംസ്ഥാനത്ത് അതിശൈത്യം ആരംഭിച്ചിരുന്നു. മണാലി മുതല്‍ ലേ ലഡാക്ക് വരെയുള്ള മലനിരകളിലൂടെയുള്ള സാഹസിക യാത്ര നിരോധിച്ചിട്ടുണ്ട്.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് 7 വിദേശികളെയും 45 ഐ.ഐ.ടി വിദ്യാര്‍ത്ഥികളെയും രക്ഷിച്ചിരുന്നു. ജില്ലാ ഭരണകൂടവും ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനും (ബിആര്‍ഒ) നടത്തിയ സംയുക്ത തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. കനത്ത മഞ്ഞ് വീഴ്ച്ചയെ തുടര്‍ന്ന് മണാലിക്ക് സമീപത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര്‍.

മണാലി, കുളു, ചംമ്പ പ്രദേശങ്ങളിലാണ് മഴ ഏറ്റവും കൂടുതല്‍ നാശം വിതച്ചിരിക്കുന്നത്. മിക്ക നദികളും കരകവിഞ്ഞൊഴുകിയിരുന്നു. പര്‍വ്വതാരോഹകരുടെ സംഘങ്ങള്‍ക്ക് അപകട മേഖലകളിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ നേതൃത്വത്തില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ തിരച്ചിലും ഭക്ഷണ വിതരണവും നടത്തുന്നുണ്ട്. അതേസമയം ഹിമാചലിലെ ഭൂരിഭാഗം റോഡുകളിലും ഗതാഗതം പുനരാരംഭിച്ചതായി സംസ്ഥാന ദുരന്ത നിരവാരണ അതോറിറ്റി അറിയിച്ചു.