പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഗം ചെയ്തു

പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഗം ചെയ്തു. ഡല്ഹി, നോയിഡയിലെ ഗൗതംബുദ്ധ നഗറിലാണ് സംഭവം. പ്രതികള്ക്കായി ഊര്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരെ കണ്ടാല് തിരിച്ചറിയുമെന്ന് പെണ്കുട്ടി മൊഴി നല്കിയിട്ടുണ്ട്. പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. കൂടാതെ തട്ടിക്കൊണ്ടുപോകല് വധശ്രമം തുടങ്ങിയ വകുപ്പുകളും ചേര്ത്തിട്ടുണ്ട്.
 | 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഗം ചെയ്തു

നോയിഡ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഗം ചെയ്തു. ഡല്‍ഹി, നോയിഡയിലെ ഗൗതംബുദ്ധ നഗറിലാണ് സംഭവം. പ്രതികള്‍ക്കായി ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരെ കണ്ടാല്‍ തിരിച്ചറിയുമെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടാതെ തട്ടിക്കൊണ്ടുപോകല്‍ വധശ്രമം തുടങ്ങിയ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.

ദസ്താംപുര്‍ സ്വദേശിയായ പതിനാറുകാരി തുന്നല്‍ ക്ലാസ് കഴിഞ്ഞ് മടങ്ങുന്ന വഴിക്കാണ് ബൈക്കിലെത്തിയ രണ്ട് പേര്‍ തട്ടിക്കൊണ്ട് പോകുന്നത്. ഇവര്‍ പെണ്‍കുട്ടിയെ ഒരു രഹസ്യ സംങ്കേതത്തിലെത്തിച്ച് മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. മദ്യം കുടിക്കാന്‍ വിസമ്മതിച്ചപ്പോള്‍ മര്‍ദ്ദിച്ചതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നുണ്ട്.

അക്രമികള്‍ രണ്ടില്‍ കൂടുതല്‍ പേരുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് വ്യക്തമാക്കി. ബലാത്സംഗം ചെയ്തതിന് ശേഷം പെണ്‍കുട്ടിയെ വീടിന് മുന്നില്‍ ഉപേക്ഷിച്ച് അക്രമികള്‍ രക്ഷപ്പെട്ടു. സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.