അര്‍ദ്ധരാത്രി കാമുകിയെ കാണാന്‍ വീട്ടിലെത്തിയ 16 കാരനെ ബന്ധുക്കള്‍ വെട്ടിക്കൊലപ്പെടുത്തി

കാമുകിയുടെ വീട്ടില് അര്ദ്ധരാത്രി എത്തിയ 16കാരനെ ബന്ധുക്കള് വെട്ടിക്കൊലപ്പെടുത്തി. ഉത്തര്പ്രദേശിലെ ലഖിംപൂര് ഖേരി ജില്ലയിലെ നീംഗാവിലാണ് സംഭവമുണ്ടായത്. ബുധനാഴ്ച അര്ദ്ധരാത്രി അയല്ക്കാരിയായ കാമുകിയെ കാണാന് പതിനാറുകാരന് വീട്ടില് കയറുകയായിരുന്നു. പെണ്കുട്ടിയുടെ വീട്ടുകാര് ഇത് കണ്ടെത്തുകയും മറ്റു ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു.
 | 

 

അര്‍ദ്ധരാത്രി കാമുകിയെ കാണാന്‍ വീട്ടിലെത്തിയ 16 കാരനെ ബന്ധുക്കള്‍ വെട്ടിക്കൊലപ്പെടുത്തി

ലക്‌നൗ: കാമുകിയുടെ വീട്ടില്‍ അര്‍ദ്ധരാത്രി എത്തിയ 16കാരനെ ബന്ധുക്കള്‍ വെട്ടിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയിലെ നീംഗാവിലാണ് സംഭവമുണ്ടായത്. ബുധനാഴ്ച അര്‍ദ്ധരാത്രി അയല്‍ക്കാരിയായ കാമുകിയെ കാണാന്‍ പതിനാറുകാരന്‍ വീട്ടില്‍ കയറുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇത് കണ്ടെത്തുകയും മറ്റു ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു.

ബഹളത്തിനിടെ ബന്ധുക്കളിലൊരാള്‍ ഇയാളെ അരിവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. വെട്ടേറ്റു വീണ കുട്ടിയെ സ്വന്തം വീടിനു മുന്നില്‍ ഉപേക്ഷിച്ച ശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കടന്നു. രക്തം വാര്‍ന്ന നിലയില്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തന്റെ മകളെ ഇയാള്‍ പതിവായി ശല്യം ചെയ്യുന്നുണ്ടായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ അയല്‍ക്കാരായ ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് നിഗമനം. മരിച്ച പതിനാറുകാരന്‍ കൂലിപ്പണിക്കാരനായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിനെതിരെ കൊലപാതകത്തിന് കേസെടുത്തു.