വജ്രവ്യാപാരി വനത്തില്‍ കൊല്ലപ്പെട്ട നിലയില്‍; സീരിയല്‍ നടിയും മന്ത്രിയുടെ അനുയായിയും പിടിയില്‍

വജ്ര വ്യാപാരിയെ വനത്തില് മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് സീരിയല് നടി പിടിയില്. മുംബൈ ഘാട്കോപ്പര് രാജേശ്വര് ഉഡാനി എന്ന വജ്ര വ്യാപാരി നവംബര് 28 മുതല് കാണാതായിരുന്നു. ഡിസംബര് 5ന് രാജേശ്വറിന്റെ മൃതദേഹം പന്വേലിലെ ഒരു കാട്ടില് നിന്ന് കണ്ടെത്തി. സംഭവത്തില് സീരിയല് നടിയും മോഡലുമായ ദേവോലീന ഭട്ടാചാര്ജിയാണ് പിടിയിലായത്. ''സാഥ് നിഭാനാ സാഥിയാ'' എന്ന ഹിന്ദി സീരിയലിലെ ഗോപി ബഹു എന്ന കഥാപാത്രത്തിലൂടെ പ്രസിദ്ധയായ നടിയാണ് ഇവര്.
 | 
വജ്രവ്യാപാരി വനത്തില്‍ കൊല്ലപ്പെട്ട നിലയില്‍; സീരിയല്‍ നടിയും മന്ത്രിയുടെ അനുയായിയും പിടിയില്‍

മുംബൈ: വജ്ര വ്യാപാരിയെ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സീരിയല്‍ നടി പിടിയില്‍. മുംബൈ ഘാട്‌കോപ്പര്‍ രാജേശ്വര്‍ ഉഡാനി എന്ന വജ്ര വ്യാപാരി നവംബര്‍ 28 മുതല്‍ കാണാതായിരുന്നു. ഡിസംബര്‍ 5ന് രാജേശ്വറിന്റെ മൃതദേഹം പന്‍വേലിലെ ഒരു കാട്ടില്‍ നിന്ന് കണ്ടെത്തി. സംഭവത്തില്‍ സീരിയല്‍ നടിയും മോഡലുമായ ദേവോലീന ഭട്ടാചാര്‍ജിയാണ് പിടിയിലായത്. ”സാഥ് നിഭാനാ സാഥിയാ” എന്ന ഹിന്ദി സീരിയലിലെ ഗോപി ബഹു എന്ന കഥാപാത്രത്തിലൂടെ പ്രസിദ്ധയായ നടിയാണ് ഇവര്‍.

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസില്‍ നടിയുടെ പങ്കെന്താണെന്ന കാര്യം പോലീസ് പുറത്തു വിട്ടിട്ടില്ല. കൂടുതല്‍ നടിമാരെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കുമെന്ന് പോലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ ഹൗസിംഗ്, തൊഴില്‍, ഖനി വകുപ്പ് മന്ത്രി പ്രകാശ് മേത്തയുടെ മുന്‍ സഹായിയായിരുന്ന സച്ചിന്‍ പവാറും അറസ്റ്റിലായിട്ടുണ്ട്. ഇയാള്‍ തനിക്കൊപ്പം 2004 മുതല്‍ 2009 കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ മുംബൈ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചതോടെ ഇയാളെ ബിജെപിയില്‍ നിന്ന് പുറത്താക്കിയെന്നാണ് മേത്ത പറയുന്നത്.

കൊല്ലപ്പെട്ട രാജേശ്വര്‍ ചില ബാറുകളില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്നും ഒട്ടേറെ സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നുമാണ് പോലീസിന് ലഭിക്കുന്ന വിവരങ്ങള്‍. ഇവരില്‍ സിനിമ-സീരിയല്‍ രംഗത്തുള്ളവരും ഉണ്ടായിരുന്നുവെന്നാണ് വിവരം. ദിനേഷ് പവാര്‍ എന്ന പോലീസ് കോണ്‍സ്റ്റബിളും കേസില്‍ പിടിയിലായിട്ടുണ്ട്. ഒരു ബലാല്‍സംഗക്കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് സസ്‌പെന്‍ഷനില്‍ കഴിയുകയാണ് ഇയാള്‍.

ഒരാഴ്ച മുമ്പാണ് രാജേശ്വറിനെ കാണാനില്ലെന്ന് കാട്ടി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പരാതി നല്‍കിയത്. തന്നെ മാര്‍ക്കറ്റിന് സമീപം ഇറക്കാന്‍ രാജേശ്വര്‍ ആവശ്യപ്പെട്ടുവെന്ന് അദ്ദേഹത്തിന്റെ ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കി. അവിടെ നിന്ന് മറ്റൊരു വാഹനത്തില്‍ കയറി പോകുന്നതാണ് താന്‍ അവസാനമായി കണ്ടതെന്നും ഡ്രൈവര്‍ വ്യക്തമാക്കി.