തുറന്ന സ്ഥലത്ത് മലവിസര്‍ജനം നടത്തിയതിന് രണ്ട് ദളിത് കുട്ടികളെ തല്ലിക്കൊലപ്പെടുത്തി

തുറന്ന സ്ഥലത്ത് മലവിസര്ജനം ചെയ്തതിന് ദളിത് കുട്ടികളെ തല്ലിക്കൊന്നു
 | 
തുറന്ന സ്ഥലത്ത് മലവിസര്‍ജനം നടത്തിയതിന് രണ്ട് ദളിത് കുട്ടികളെ തല്ലിക്കൊലപ്പെടുത്തി

ഭോപ്പാല്‍: തുറന്ന സ്ഥലത്ത് മലവിസര്‍ജനം ചെയ്തതിന് ദളിത് കുട്ടികളെ തല്ലിക്കൊന്നു. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലാണ് കുട്ടികളെ കൊലപ്പെടുത്തിയത്. റോഷനി (12), അവിനാഷ് (10) എന്നിവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായിട്ടുണ്ട്. ഹക്കീം യാദവ്, രാമേശ്വര്‍ യാദവ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കുട്ടികളെ കണ്ട ഇരുവരും ഫോണില്‍ ഫോട്ടോ എടുക്കുകയും ഒരാള്‍ കുട്ടികളെ രണ്ടുപേരെയും കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

ദുഷ്ടശക്തികളെ കൊല്ലാന്‍ തനിക്ക് ദൈവത്തില്‍ നിന്ന് കല്‍പന ലഭിച്ചിട്ടുണ്ടെന്നാണ് പ്രതികളില്‍ ഒരാള്‍ പോലീസിനോട് പറഞ്ഞത്. ബുധനാഴ്ച രാവിലെ പഞ്ചായത്ത് ഭവന് സമീപം തുറസായ പ്രദേശത്ത് കുട്ടികള്‍ മലവിസര്‍ജനം നടത്തുകയായിരുന്നു. അവിടെയെത്തിയ ഹക്കീം യാദവും രാമേശ്വര്‍ യാദവും കുട്ടികളെ ലാത്തി ഉപയോഗിച്ച് തല്ലി കൊലപ്പെടുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമങ്ങള്‍ അനുസരിച്ച് പ്രതികള്‍ക്കെതിരെ കേസെടുത്തു.